കൃ​ഷിനാ​ശ​ത്തി​നു വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്നി​ല്ലെ​ന്നു പ​രാ​തി
Thursday, October 22, 2020 11:19 PM IST
അ​ടി​മാ​ലി: വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ച്ച കൃ​ഷി​ക്ക് വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്നി​ല്ലെ​ന്നു പ​രാ​തി. മൂ​ന്നാ​ർ ഡി​വി​ഷ​നി​ലാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കാ​ത്ത​ത്. മ​റ്റു ഡി​വി​ഷ​നു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ​യു​ള്ള ധ​ന​സ​ഹാ​യം വ​നം​വ​കു​പ്പ് വി​ത​ര​ണം​ചെ​യ്തു. മൂ​ന്നാ​ർ ഡി​വി​ഷ​നി​ൽ മാ​ത്രം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​യി ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു.

ക​ർ​ഷ​ക​രു​ടെ കു​രു​മു​ള​ക്, കാ​പ്പി, കൊ​ക്കോ, ക​പ്പ, തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ന​ഷ്ട​ത്തി​ന്‍റെ ചെ​റി​യൊ​രു തു​ക​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​തു​ക​പോ​ലും വാ​ങ്ങി​യെ​ടു​ക്കാ​ൻ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ധ​ന​സ​ഹാ​യം കി​ട്ടാ​ൻ കൃ​ഷി വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്നാ​ണ് മൂ​ന്നാ​ർ വ​നം ഡി​വി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. വ​നം വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലും മാ​നു​വ​ലി​ലും ജി​ല്ല​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന വ​നം അ​ദാ​ല​ത്തി​ലും ഇ​ത്ത​ര​ത്തി​ൽ ഒ​രു നി​ർ​ദേ​ശ​മി​ല്ല.

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്. അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് വ​നം​വ​കു​പ്പി​ൽ​നി​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തു​ന്ന​ത്. വ​ന്യ​ജീ​വി അ​ക്ര​മം ഉ​ണ്ടാ​കു​ന്പോ​ൾ പ്ര​ദേ​ശ​ത്തെ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി കൃ​ഷി നാ​ശം തി​ട്ട​പ്പെ​ടു​ത്തു​ന്നു​ണ്ട്. കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ എ​ത്തേ​ണ്ട​തി​ല്ല. അ​തി​നാ​ൽ ഇ​വ​ർ​ക്ക് പി​ന്നീ​ട് ഇ​തു​സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​വാ​ൻ ക​ഴി​യി​ല്ല. മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വ​രു​ന്പോ​ൾ കൃ​ഷി നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ത്ത് പു​തി​യ കൃ​ഷി തു​ട​ങ്ങി​യി​രി​ക്കും.

അ​തി​നാ​ൽ റി​പ്പോ​ർ​ട്ട് എ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ പ​റ​യു​ന്നു.മ​റ്റി​ട​ങ്ങ​ളി​ൽ ഇ​ത്ത​രം നി​ർ​ദേ​ശ​മി​ല്ല. വ​നം വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ ക​ർ​ഷ​ക​ന്‍റെ ഭൂ​മി​യു​ടെ അ​ള​വും ന​ഷ്ട​പ​രി​ഹാ​ര ക​ണ​ക്കും ത​മ്മി​ൽ പൊ​രു​ത്ത​മി​ല്ലാ​ത്ത ചി​ല അ​പേ​ക്ഷ​ക​ളി​ലാ​ണ് കൃ​ഷി ഓ​ഫീ​സ​റു​ടെ ക​ത്ത് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും അ​ല്ലാ​ത്ത അ​പേ​ക്ഷ​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ലെ​ന്നും വ​നം ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​യു​ന്നു.