മ​നം​മ​യ​ക്കും ദൃ​ശ്യ​ങ്ങ​ളു​മാ​യി അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം
Thursday, October 22, 2020 11:19 PM IST
ക​ട്ട​പ്പ​ന: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മ​നം​മ​യ​ക്കും ദൃ​ശ്യ​ങ്ങ​ളു​മാ​യി ചെ​ല്ലാ​ർ​കോ​വി​ൽ അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം. ടൂ​റി​സ്റ്റു​ക​ൾ​ക്കു​വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യാ​ണ് കേ​ര​ള -ത​മി​ഴ് നാട് അ​തി​ർ​ത്തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ചെ​ല്ലാ​ർ​കോ​വി​ൽ അ​രു​വി​ക്കു​ഴി വെ​ള്ളച്ചാ​ട്ടം ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് 11-ന് ​മു​ഖ്യ​മ​ന്തി വീ​ഡി​യോ കോ​ണ്‍​ഫറ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും.

ചെ​ല്ലാ​ർ​കോ​വി​ൽമെ​ട്ടി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കു​ത്ത​നെ പ​തി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ട​വും മ​ല​മു​ക​ളി​ൽ​നി​ന്നു​ള്ള ത​മി​ഴ്നാ​ട്ടി​ന്‍റെ വി​ദൂ​ര കാ​ഴ്ച​യു​മാ​ണ് ഇ​വി​ടത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​തോ​ടൊപ്പം പ്ര​കൃ​തി ഭം​ഗി​യും വാ​ച്ച് ട​വ​റി​ൽ​നി​ന്നു​ള്ള ആ​കാ​ശ കാ​ഴ്ച​യും സ​ഞ്ചാ​രി​ക​ളു​ടെ മ​നം​മ​യ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്.
അ​ന്ത​ർ​ദേ​ശീ​യ ടൂറി​സ്റ്റു കേ​ന്ദ്ര​മാ​യ തേ​ക്ക​ടി പെ​രി​യാ​ർ വ​ന്യ​മൃ​ഗ​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ൽ ചെ​ല്ലാ​ർ​കോ​വി​ൽ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ​ത്താം. സ​മു​ദ്ര നി​ര​പ്പി​ൽ​നി​ന്ന് 3500 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ചെ​ല്ലാ​ർ​കോ​വി​ൽ മെ​ട്ടി​ൽ​നി​ന്ന് നോ​ക്കി​യാ​ൽ ത​മി​ഴ്നാ​ടി​ന്‍റെ വി​ദൂര​ദൃ​ശ്യം കാ​ണാം. ലോ​വ​ർ പെ​രി​യാ​ർ മു​ത​ൽ മ​ധു​ര വ​രെ​യു​ള്ള ന​ഗ​ര​ങ്ങ​ൾ ഒ​രു പൊ​ട്ടു​പോ​ലെ മ​ഞ്ഞു​ക​ണ​ങ്ങ​ൾ​ക്കു​ള്ളി​ലൂ​ടെ കാ​ണാം. സ​മീ​പ​ത്താ​യി വ​നം​വ​കു​പ്പ് നി​ർ​മി​ച്ചി​ട്ടു​ള്ള പാ​ർ​ക്കും വാ​ച്ച് ട​വ​റു​മു​ണ്ട്.

ചെ​ല്ലാ​ർ​കോ​വി​ൽ മെ​ട്ടി​ൽ​നി​ന്ന് കേ​ര​ള - ത​മി​ഴ് നാ​ട് അ​തി​ർ​ത്തി​യി​ലൂ​ടെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ന​ട​ന്നോ, വാ​ഹ​ന​ത്തി​ലോ അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ​ത്താം. അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഏ​റെ ശ്ര​ദ്ധ​യോ​ടെ​വേ​ണം ഇ​വി​ടെ ടൂ​റി​സ്റ്റു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ. ഇ​വി​ടെ വി​ശാ​ല​മാ​യ ഒ​രു ടൂറി​സം കോം​പ്ല​ക്സും വാ​ച്ച് ട​വ​റും പ​ണി പൂ​ർ​ത്തി​യാ​യി.

കു​ങ്ക​രി​പ്പെ​ട്ടി​യാ​റി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കൊ​ഴു​കു​ന്ന അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം ടൂറി​സ്റ്റു​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.