വ​നി​താ പ​രി​ശീ​ലന​കേ​ന്ദ്രം ആരംഭിച്ചു
Thursday, October 22, 2020 11:19 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഡൈ​മു​ക്ക് എ​സ്റ്റേ​റ്റി​ൽ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച വു​മ​ണ്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീസ് സ​ണ്ണി നി​ർ​വ​ഹി​ച്ചു.
അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2018 - 19 പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച് 15 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ വു​മ​ണ്‍​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ നി​ർ​മി​ച്ച​ത്.

യോ​ഗ​ത്തി​ൽ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പൈ​നാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​യ്, വാ​ർ​ഡ് മെ​ന്പ​ർ മ​നോ​ൻ​മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.