പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​നം വി​ല​യി​രു​ത്താ​ൻ മി​ഷ​ൻ അ​ന്ത്യോ​ദ​യ സ​ർ​വേ തു​ട​ങ്ങി
Wednesday, October 21, 2020 9:31 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​ന സ്ഥി​തി വി​ല​യി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന പ​ദ്ധ​തി (ജി​പി​ഡി​പി) ത​യാ​റാ​ക്കു​ന്ന​തി​നാ​യു​ള​ള മി​ഷ​ൻ അ​ന്ത്യോ​ദ​യ സ​ർ​വേ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്നു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ജ​ന​സം​ഖ്യ, മ​നു​ഷ്യ വി​ഭ​വ​ശേ​ഷി, വി​ദ്യാ​ഭ്യാ​സ - സാ​മൂ​ഹി​ക ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ൾ, കാ​ർ​ഷി​ക രം​ഗ​ത്തെ അ​ടി​സ്ഥാ​ന സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ, വി​പ​ണി ബാ​ങ്കിം​ഗ് സൗ​ക​ര്യം, പൊ​തു ആ​സ്തി​ക​ൾ എ​ന്നി​വ​യു​ടെ വി​വ​ര ശേ​ഖ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. സ​ർ​വേ വി​വ​ര​ങ്ങ​ൾ ഇ​തി​നാ​യി ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പോ​ർ​ട്ട​ലി​ൽ അ​പ് ലോ​ഡ് ചെ​യ്യും. തു​ട​ർ​ന്ന് ദേ​ശീ​യ ത​ല​ത്തി​ൽ റാ​ങ്കിം​ഗും ഉ​ണ്ടാ​കും.
ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​യോ ടാ​ഗിം​ഗ് ഉ​ൾ​പ്പെ​ടു​ത്തി സ​ർ​വേ ന​ട​ത്തു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, സ​ർ​വേ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഡോ. ​സാ​ബു വ​ർ​ഗീ​സ്, ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​നി​ൽ അ​ഗ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ്, എ​ഡി​സി ജ​ന​റ​ൽ ശ്രീ​ലേ​ഖ, ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ സോ​ഫി ജേ​ക്ക​ബ്, ജ​ന​കീ​യാ​സൂ​ത്ര​ണം ജി​ല്ലാ ഫെ​സി​ലി​റ്റേ​റ്റ​ർ എം.​എം. ഷാ​ഹൂ​ൽ ഹ​മീ​ദ്, റി​സ​ർ​ച്ച് ഓ​ഫീ​സ​ർ അ​ജീ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​ർ​വേ ന​വം​ബ​ർ 15-ന​കം പൂ​ർ​ത്തി​യാ​ക്കും.