പ​ട്ട​യ​ത്തി​ന്‍റെ പേ​രി​ൽ എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു ശ്ര​മി​ക്കു​ന്നു: യു​ഡി​എ​ഫ്
Wednesday, October 21, 2020 9:31 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി, ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ അ​ർ​ഹ​രാ​യ ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ല്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ സി​പി​എം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് വാ​ത്തി​കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ പു​റ​ന്പോ​ക്ക്, ത​രി​ശ്, പു​ൽ​മേ​ട്, ക​രി​ങ്കാ​ട് എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ൾ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ട്ട​യം ന​ല്കി​യി​രു​ന്നു.
ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ ഏ​ലം, ഏ​ലം കൃ​ഷി, ഏ​ലം​കൃ​ഷി കാ​ണ​പ്പെ​ടു​ന്നു എ​ന്നി​ങ്ങ​നെ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ​ക്കും പ​ട്ട​യം ന​ല്ക​ണ​മെ​ന്ന നി​വേ​ദ​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് 1/1/2016-ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 01/01/1977-നു​മു​ന്പ് കു​ടി​യേ​റി​യ​തും എ​ന്നാ​ൽ ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ ഏ​ലം കൃ​ഷി എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ല്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ ഇ​ടു​ക്കി ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു.
യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യ സി​ബി ജോ​സ​ഫ് ആ​ന​ത്താ​നം കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കേ​സി​ലും 23/05/2018-ൽ ​ക​ർ​ഷ​ക​ർ​ക്ക​നു​കൂ​ല​മാ​യ വി​ധി​യു​ണ്ടാ​യി. 06/08/2020-ൽ ​ജി​ല്ലാ ക​ള​ക്ട​ർ റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് ന​ല്കി​യ റി​പ്പോ​ർ​ട്ടി​ൽ ഏ​ലം എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​തും പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​തു​മാ​യ ഭൂ​മി​ക്ക് പ​ട്ട​യം ന​ല്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നും ഉ​ട​ൻ​ത​ന്നെ പ​ട്ട​യം ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ള്ള​തും വ​കു​പ്പ് മ​ന്ത്രി ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​ണ്.
ആ ​റി​പ്പോ​ർ​ട്ടു​പ്ര​കാ​രം പ​ട്ട​യം ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നു​പ​ക​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളി​ൽ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന്് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം നേ​തൃ​ത്വം​ന​ല്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തു​ന്ന​ത്. അ​തി​നാ​യി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ​തോ​റും ക​ർ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ളും സ്ഥ​ല​ത്തി​ന്‍റെ അ​ള​വും ഉ​ൾ​പ്പെ​ടു​ന്ന അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യാ​ണ്.
ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും കൃ​ഷി​ഭൂ​മി​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും യു​ഡി​എ​ഫ് വാ​ത്തി​ക്കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ന​വം​ബ​ർ ഒ​ന്ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സൂ​ച​നാ​സ​മ​രം ന​ട​ത്തും. പ​ട്ട​യ ന​ട​പ​ടി​ക​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും യു​ഡി​ഫ് വാ​ത്തി​കു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ബി. സെ​ൽ​വം, മി​നി സാ​ബു, വി. ​എ​ബി, വി.​എ. ഉ​ല​ഹ​ന്നാ​ൻ, സി​ബി ആ​ന​ത്താ​നം തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.