സ്കൂ​ൾ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് ര​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം 27-ന്
Wednesday, October 21, 2020 9:29 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ​വ​ണ്‍​മെ​ന്‍റ് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച അ​ക്കാ​ദ​മി ബ്ലോ​ക്ക് ര​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം 27-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഉ​ഷാ ടൈ​റ്റ​സ് സ്വാ​ഗ​തം പ​റ​യും.
സ്കൂ​ൾ​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, പൈ​നാ​വ് പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ച്ച്. രാ​ജേ​ഷ്, സ്കൂ​ൾ സൂ​പ്ര​ണ്ട് എം.​എ. അ​സ​ഫ് അ​ലി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ബീ​ഷ് പു​രു​ഷോ​ത്ത​മ​ൻ,
അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. മു​രു​കേ​ശ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പ്ര​തി​ഷേ​ധി​ച്ചു

എ​ഴു​കും​വ​യ​ൽ: ജാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റ് മു​ദ്ര​കു​ത്തി ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി​യി​ൽ എ​ഴു​കും​വ​യ​ൽ കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു.
ഫാ. ​സ്റ്റാ​ൻ സ്വാ​മി​ക്ക് നീ​തി ലാ​ഭ്യ​മാ​ക്ക​ണ​മെ​ന്ന പ്ലാ​ക്കാ​ർ​ഡു​ക​ളും കൈ​യി​ലേ​ന്തി​യാ​ണ് യു​വ​ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് യു​വ​ജ​ന യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം​ന​ൽ​കി.