ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, October 21, 2020 9:29 PM IST
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ മു​രി​ക്കാ​ശേ​രി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു​തു​ട​ങ്ങി.
പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ൽ​നി​ന്നും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ പേ​പ്പ​ർ അ​ട​ക്ക​മു​ള്ള മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ക്കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ 50 രൂ​പ​യും വീ​ടു​ക​ൾ 30 രൂ​പ​യു​മാ​ണ് ഇ​തി​നാ​യി ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട​ത്.
ഓ​രോ വാ​ർ​ഡു​ക​ളി​ൽ​നി​ന്നും ര​ണ്ടു​പേ​രെ വീ​ത​മാ​ണ് ക​ർ​മ​സേ​ന​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​സ​ത്തി​ൽ ഒ​രു​ത​വ​ണ​യാ​ണ് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം
​ജോ​സ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു

ചെ​റു​തോ​ണി: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ത​ങ്ക​ച്ച​ൻ മ​രോ​ട്ടി​മൂ​ട്ടി​ൽ, കാ​മാ​ക്ഷി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്ക​റി​യ കി​ഴ​ക്കേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.