വി​ശ്വ​ജ്യോ​തി എ​ന്‍​ജി​. കോ​ള​ജ് രാ​ജ്യാ​ന്ത​ര നേ​ട്ട​ത്തി​നരികെ
Wednesday, October 21, 2020 9:21 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: സ്വി​​​റ്റ്‌​​​സ​​​ര്‍​ല​​ൻ​​ഡി​​​ലെ ടി​​​എ​​​ച്ച് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്ട്ര മ​​​ത്സ​​​ര​​​ത്തി​​​നു​​​ള്ള പ്രോ​​​ജ​​​ക്റ്റ് വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ ഒ​​​രു​​​ങ്ങു​​​ന്നു. ആ​​​ല്‍​ബ​​​ര്‍​ട് ഐ​​​ന്‍​സ്റ്റീ​​​ന്‍ പ​​​ഠി​​​ക്കു​​​ക​​​യും പ​​​ഠി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത ടി​​​എ​​​ച്ച് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് വൈ​​​ദ​​​ഗ്​​​ധ്യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സി​​​ബാ​​​ത് ലോ​​​ണ്‍-2020 മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍​നി​​​ന്നു വി​​​ശ്വ​​​ജ്യോ​​​തി മാ​​​ത്ര​​​മാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.
അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍ ന​​​ഷ്ട​​​പ്പെ​​​ട്ടു​​​പോ​​​യ​​​തും പാ​​​ര​​​ലൈ​​​സ്ഡ് ആ​​​യി​​​ട്ടു​​​ള്ള​​​തു​​​മാ​​​യ​​​വ​​​ര്‍​ക്ക് സാ​​​ധാ​​​ര​​​ണ​​​ജീ​​​വി​​​തം സാ​​​ധ്യ​​​മാ​​​കു​​​ന്ന മ​​​ത്സ​​​ര​​ഇ​​​ന​​​ത്തി​​​ല്‍ /”പ​​​വേ​​​ര്‍​ഡ് ആം ​​​പ്രോ​​​തെ​​​സി​​​സ്’’’’’’’’’’’’’’’’ ആ​​​ണ് വി​​​ശ്വ​​​ജ്യോ​​​തി​​​യു​​​ടെ പ്രോ​​​ജ​​​ക്റ്റ്. ഇ​​​ന്ത്യ​​​യി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന അം​​​ഗ​​​പ​​​രി​​​മി​​​ത​​​രാ​​​യ​​​വ​​​ര്‍​ക്ക് ഉ​​​പ​​​കാ​​​ര​​​പ്പെ​​​ടു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഉ​​​പ​​​ക​​​ര​​​ണം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. വി​​​ശ്വ​​​ജ്യോ​​​തി​​​യി​​​ലെ വി​​​സി​​​റ്റിം​​​ഗ് പ്ര​​​ഫ​​​സ​​​റും ജ​​​ര്‍​മ​​​ന്‍ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ റാ​​​ല്‍​ഫ് സ്‌​​​നൈ​​​ഡ​​​റാ​​​ണ് പ്രോ​​​ജ​​​ക്റ്റ് ഗൈ​​​ഡ്.
വി​​​ശ്വ​​​ജ്യോ​​​തി​​​യി​​​ലെ ഫാ​​​ബ് ലാ​​​ബാ​​​ണ് സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മെ​​​ക്കാ​​​നി​​​ക്ക​​​ല്‍, ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും, ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ സ്റ്റാ​​​ഫും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് പ്രോ​​​ജ​​​ക്റ്റ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. പ്രോ​​​ജ​​​ക്റ്റ് യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ വി​​​ശ്വ​​​ജ്യോ​​​തി​​​യി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​യും സ്വി​​​റ്റ്‌​​​സ​​​ര്‍​ല​​​ൻ​​ഡി​​​ലെ​​​യും സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ നേ​​​രി​​​ട്ട് ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ള്‍ വ​​​ര്‍​ധി​​​​ക്കും.
പ്രോ​​​ജ​​​ക്ടി​​​ന് പി​​​ന്തു​​​ണ​​​യും സാ​​​ങ്കേ​​​തി​​​ക​​​വും സാ​​​മ്പ​​​ത്തി​​​ക​​​വു​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ല്‍​കി മാ​​​നേ​​​ജ​​​ര്‍ മോ​​​ണ്‍ ഡോ. ​​​ചെ​​​റി​​​യാ​​​ന്‍ കാ​​​ഞ്ഞി​​​ര​​​ക്കൊ​​​മ്പി​​​ല്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​പോ​​​ള്‍ നെ​​​ടു​​​മ്പു​​​റ​​​ത്ത്, ട്ര​​​ഷ​​​റ​​​ര്‍ ലൂ​​​ക്കാ​​​ച്ച​​​ന്‍ ഓ​​​ലി​​​ക്ക​​​ല്‍, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ. ​​​കെ.​​​കെ. രാ​​​ജ​​​ന്‍, വൈ​​​സ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സോ​​​മി പി. ​​​മാ​​​ത്യു, പ്രോ​​​ജ​​​ക്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ജെ​​​സി മാ​​​ത്യു പൈ​​​ക​​​ട എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​വ​​​രു​​​ന്നു. ന​​​വം​​​ബ​​​ര്‍ 13നും 14​​​നും ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന മ​​​ത്സ​​​രം കാ​​​ണാ​​​ന്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും അ​​​വ​​​സ​​​ര​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.