ടൂറിസം കേന്ദ്രങ്ങൾ തുറന്നിട്ടും വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വി​ല്ല
Wednesday, October 21, 2020 9:21 PM IST
മൂ​ന്നാ​ർ:​ കോ​വി​ഡി​നെ തു​ട​ർ​ന്നു നി​ശ്ച​ല​മാ​യ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ തു​റ​ന്നെ​ങ്കി​ലും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ ഉ​ണ​ർ​വു​ണ്ടാ​കാ​ത്ത​തു തി​രി​ച്ച​ടി​യാ​കു​ന്നു.​ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വോ​ടെ മൂ​ന്നാ​റി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ടൂ​റി​സം മേ​ഖ​ല ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ പാ​ത​യി​ലാ​ണെ​ങ്കി​ലും വ്യാ​പാ​ര, വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ൽ കാ​ര്യ​മാ​യ പ്ര​തി​ഫ​ല​ന​മു​ണ്ടാ​കാ​ത്ത സ്ഥി​തി​യാ​ണ്.​
ടൂ​റി​സ​ത്തി​ന് സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചെ​ങ്കി​ലും പ​ല വി​ധ​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ടൂ​റി​സം മേ​ഖ​ല​യ്ക്ക് കാ​ര്യ​മാ​യ ഉ​ണ​ർ​വു​ണ്ടാ​കു​ന്നി​ല്ല.​ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​ർ ഏ​ഴു ദി​വ​സം മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ ഹോ​ട്ട​ലു​ക​ളി​ലോ റി​സോ​ർ​ട്ടു​ക​ളി​ലോ താ​മ​സി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല.​
സ്വ​ന്തം വാ​ഹ​ന​ത്തി​ലെ​ത്തി അ​ന്നു ത​ന്നെ തി​രി​കെ മ​ട​ങ്ങു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്.​ ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ കൈ​യി​ൽ ക​രു​തു​ന്ന​തി​നാ​ൽ ഹോ​ട്ട​ലു​ക​ൾ​ക്കും ബി​സി​ന​സ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​ നി​ല​വി​ൽ യു​വാ​ക്ക​ൻ​മാ​രാ​ണ് കൂ​ടു​ത​ലാ​യും സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.​ കു​ടും​ബ​ത്തോ​ടൊ​പ്പ​വും വ​ലി​യ ഗ്രൂ​പ്പു​ക​ളാ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്താ​ത്ത​തി​നാ​ൽ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു ഗു​ണ​വും ഉ​ണ്ടാ​കാ​ത്ത സ്ഥി​തി​യാ​ണ്.​
വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ ദി​ന​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും യാ​ത്ര​യു​ടെ പ്രീ ​പ്ലാ​ൻ ത​യാ​റാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം മൂ​ലം രാ​വി​ലെ വ​ന്ന് വൈ​കു​ന്നേ​രം മ​ട​ങ്ങു​ന്ന രീ​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.​സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളാ​ക​ട്ടെ ടൗ​ണി​ലി​റ​ങ്ങു​വാ​ൻ കൂ​ട്ടാ​ക്കാ​തെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് എ​ത്തു​ന്ന​ത്.
ടൗ​ണി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ലും ക​ട​ക​ളി​ൽ ക​യ​റാ​ത്ത​തു​മൂ​ലം വ്യാ​പാ​ര മേ​ഖ​ല​യ്ക്കു​ണ്ടാ​കു​ന്ന ന​ഷ്ട​വും ചെ​റു​ത​ല്ല. മാ​സ​ങ്ങ​ൾ അ​ട​ച്ചി​ട്ട ശേ​ഷം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത് വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കും ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.​ടൂ​റി​സം നി​ശ്ച​ല​മാ​യ​തോ​ടെ കോ​ടി​ക​ൾ ന​ഷ്ടം സം​ഭ​വി​ച്ച വ്യാ​പാ​ര മേ​ഖ​ല​യ്ക്കാ​ണ് കൂ​ടു​ത​ൽ തി​രി​ച്ച​ടി നേ​രി​ടു​ന്ന​ത്.​
ടൂ​റി​സ​ത്തി​ന് കാ​ര്യ​മാ​യ ഉ​ണ​ർ​വു​ണ്ടാ​കാ​ത്ത​ത് വ്യാ​പാ​രി​ക​ളെ​യും മാ​റ്റി ചി​ന്തി​പ്പി​ക്കു​വാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. ടൂ​റി​സം മാ​ത്രം പ്ര​തീ​ക്ഷി​ച്ച് വ​ൻ തു​ക മു​ട​ക്കി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​വ​ർ പു​തി​യ ക​ച്ച​വ​ട സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
അ​ടു​ത്ത കാ​ല​ത്തൊ​ന്നും ടൂ​റി​സം സ​ജീ​വ​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ പു​തി​യ തൊ​ഴി​ൽ അ​ന്വേ​ഷി​ച്ച് ഈ ​മേ​ഖ​ല​യി​ൽ നി​ന്നു വി​ട്ടു​പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. റി​സോ​ർ​ട്ടു​ക​ൾ,ഹോ​ട്ട​ലു​ക​ൾ,വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ടി​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ തോ​തി​ൽ തൊ​ഴി​ൽ ന​ഷ്ടം ഉ​ണ്ടാ​യ​തോ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് മ​റ്റു തൊ​ഴി​ൽ മേ​ഖ​ല തേ​ടി​പ്പോ​കു​ന്ന​ത്.​
സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലെ ജോ​ലി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.​ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് റി​സോ​ർ​ട്ടു​ക​ൾ ,ഹോം ​സ്റ്റേ എ​ന്നി​വ ന​ട​ത്തി​യി​രു​ന്ന​വ​രും നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്.​വാ​യ്പാ തി​രി​ച്ച​ട​വ് പോ​ലും സാ​ധ്യ​മാ​കാ​ത്ത നി​ല​യി​ൽ പ​ല റി​സോ​ർ​ട്ടു​ക​ളും അ​ട​ച്ചു​പൂ​ട്ടാ​ൻ ത​ന്നെ ആ​ലോ​ചി​ക്കു​ക​യാ​ണ്.​ടൂ​റി​സ്റ്റു​ക​ളെ മാ​ത്രം പ്ര​തീ​ക്ഷി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളും ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.​
ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ, ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ൾ, സ്വ​കാ​ര്യ ടൂ​റി​സം ക​ന്പ​നി​ക​ൾ എ​ന്നി​വ​രു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. മൂ​ന്നാ​റി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ മാ​ട്ടു​പ്പെ​ട്ടി, രാ​ജ​മ​ല, കു​ണ്ട​ള, എ​ക്കോ പോ​യി​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നാ​മ​മാ​ത്ര​മാ​യ സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്.