കോ​വി​ഡ്:​ കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു
Wednesday, October 21, 2020 9:21 PM IST
തൊ​ടു​പു​ഴ: ​ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. ​രോ​ഗം ബാ​ധി​ച്ച​വ​രെ​യും സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കേ​ണ്ട​ത്.​
ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ൽ പ​ല​രും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്ന​താ​യും ഇ​തു മ​റ്റു​പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​താ​യും ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു.​ ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്ന​ത്.​ എം​എ​സ്ഡ​ബ്ല്യു, കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സു​ക​ൾ പാ​സാ​യ അ​ന​വ​ധി​പ്പേ​രാ​ണ് തൊ​ഴി​ലി​ല്ലാ​തെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.​ ഇ​വ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മൊ​ബൈ​ൽ​ഫോ​ണ്‍​വ​ഴി കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​രി​നു വ​ലി​യ ബാ​ധ്യ​ത​യു​ണ്ടാ​കി​ല്ല.
ഇ​തോ​ടൊ​പ്പം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു​ന​ൽ​കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.​ തൊ​ഴി​ലാ​ളി​ക​ളും നി​ർ​ധ​ന​രു​മാ​യ നി​ര​വ​ധി​പ്പേ​രാ​ണ് ഓ​രോ ദി​വ​സ​വും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ന്ന​ത്. ക്വാറന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യി ഇ​ട​പ​ഴ​കാ​ൻ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മ​ടി​ക്കു​ക​യാ​ണ്.​ ഈ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു. രോ​ഗ​ത്തെ സം​ബ​ന്ധി​ച്ചോ സ​ന്പ​ർ​ക്കം സം​ബ​ന്ധി​ച്ച് മു​ൻ​ധാ​ര​ണ​യി​ല്ലാ​ത്ത​തി​നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് പ​ല​പ്പോ​ഴും ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യേ​ണ്ട​വ​രു​ന്ന​ത്.​
ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ഇ​ല്ലാ​തെ വ​രു​ന്ന​തോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പോ​ലും വാ​ങ്ങി​വ​യ്ക്കാ​ൻ സാ​ധി​ക്കാ​റി​ല്ല.​ ഈ സാ​ഹ​ച​ര്യ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു​യ​രു​ന്ന​ത്.