മൃ​ത​ദേ​ഹ​ത്തി​നു കാ​വ​ലു​മാ​യി ഭാ​ര്യ​യും മ​ക്ക​ളും മൂ​ന്നു​മ​ണി​ക്കൂ​ർ
Wednesday, October 21, 2020 9:21 PM IST
നെ​ടു​ങ്ക​ണ്ടം: കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ് എ​ത്താ​തി​രു​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹ​ത്തി​ന് ഭാ​ര്യ​യും മ​ക്ക​ളും കാ​വ​ലി​രു​ന്ന​ത് മൂ​ന്നു​മ​ണി​ക്കൂ​റോ​ളം. കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ പു​ഷ്പ​ക​ണ്ടം ക​ട​യാ​ടി​യി​ൽ അ​ള​ക​ർ​സ്വാ​മി(37) ആ​ണ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.
കോ​വി​ഡ് ചി​കി​ത്സ​ക​ഴി​ഞ്ഞ് സ്വ​ന്തം വീ​ടി​നു സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ള​ക​ർ​സ്വാ​മി. മ​ക്ക​ളെ ദൂ​രെ​നി​ന്നും കാ​ണു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ല​മു​ക​ളി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.
മ​രി​ച്ചു​കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്തു​നി​ന്നും മൃ​ത​ദേ​ഹം മാ​റ്റാ​ൻ ആം​ബു​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യ​ഥാ​സ​മ​യം ആം​ബു​ല​ൻ​സ് എ​ത്തി​യി​ല്ല. ഇ​തി​നാ​ലാ​ണ് ഭാ​ര്യ​യും 13, 11 വ​യ​സു​ള്ള മ​ക്ക​ളും മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു​മ​ണി​ക്കൂ​റോ​ളം കാ​വ​ലി​രി​ക്കേ​ണ്ടി​വ​ന്ന​ത്. മൂ​ന്നു മ​ണി​ക്കൂ​റി​നു​ശേ​ഷം വി​വ​ര​മ​റി​ഞ്ഞ് തൂ​ക്കു​പാ​ല​ത്തു​നി​ന്നും രാ​ജേ​ന്ദ്ര​ൻ സാ​ര​ഥി ആം​ബു​ല​ൻ​സു​മാ​യി എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത്. യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥ​ല​ത്തു​നി​ന്നും നാ​ലു ചെ​റു​പ്പ​ക്കാ​ർ ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ചു​മ​ന്ന് ആം​ബു​ല​ൻ​സി​ൽ എ​ത്തി​ച്ച​ത്.
പു​ഷ്പ​ക​ണ്ടം ച​രു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​ദീ​പ്, മ​ണ്ണി​ശേ​രി​ൽ ഷാ​ജി, മു​ണ്ടി​യെ​രു​മ സ്വ​ദേ​ശി​ക​ളാ​യ സോ​ണി, അ​നീ​ഷ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ഒ​രു കി​ലോ​മീ​റ്റ​ർ ചു​മ​ന്ന് അം​ബു​ല​ൻ​സി​നു​സ​മീ​പം എ​ത്തി​ച്ച​ത്.
അ​ള​ക​ർ​സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം മാ​റ്റാ​ൻ പ​ട്ടം​കോ​ള​നി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് എ​ന്നി​വ​ർ ആം​ബു​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​രും എ​ത്തി​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ, ഡി​എം​ഒ, ആ​ർ​ടി​ഒ എ​ന്നി​വ​ർ​ക്ക് പ​ട്ടം​കോ​ള​നി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​രാ​തി ന​ൽ​കി.
കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വി.​കെ. പ്ര​ശാ​ന്ത്, എ​സ്. പ്ര​സ​ന്ന​കു​മാ​ർ, മ​നോ​ജ് കു​മാ​ർ, നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ. ​ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​രെ​ത്തി​യാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.
അ​ള​ക​ർ​സ്വാ​മി​ക്ക് അ​ഞ്ചി​നാ​ണ് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​ത്. ആ​റു​വ​ർ​ഷം മു​ന്പ് ആ​ൻ​ജി​യോ​ഗ്രാം ചെ​യ്തി​രു​ന്ന​തി​നാ​ൽ അ​ള​ക​ർ​സ്വാ​മി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. 17-നാ​ണ് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ അ​ള​ക​ർ​സ്വാ​മി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.