വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Wednesday, October 21, 2020 9:21 PM IST
ഇ​ടു​ക്കി: വ​നി​ത​ക​ൾ ഗൃ​ഹ​നാ​ഥ​രാ​യി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ​ത്തി​ന്് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​വാ​ഹ​മോ​ചി​ത​രാ​യ ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യ​വ​ർ, ഭ​ർ​ത്താ​വി​ന് ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ്/​പ​ക്ഷാ​ഘാ​തം കാ​ര​ണം ജോ​ലി ചെ​യ്യു​വാ​നും കു​ടും​ബം പു​ല​ർ​ത്തു​വാ​നും ക​ഴി​യാ​ത്ത​വി​ധം കി​ട​പ്പി​ലാ​യ കു​ടും​ബ​ങ്ങ​ളി​ലെ വ​നി​ത​ക​ൾ, അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ർ, എ​ആ​ർ​ടി ചി​കി​ത്സ​യി​ലു​ള്ള എ​ച്ച്ഐ​വി ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം.
സം​സ്ഥാ​ന സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ലെ പ​ര​മാ​വ​ധി ര​ണ്ടു കു​ട്ടി​ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത. വി​ധ​വ​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി​പ്ര​കാ​രം ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത​ല്ല.
അ​പേ​ക്ഷ​യും അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും അ​ടു​ത്തു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ലും ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സി​ലും ല​ഭ്യ​മാ​കും. അ​പേ​ക്ഷ ന​വം​ബ​ർ 20 വ​രെ സ്വീ​ക​രി​ക്കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ്ലോ​ക്ക് ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.