വീ​ണ്ടുവി​ചാ​ര​മു​ണ്ടാ​യി, കൃ​ഷി​യി​ലേ​ക്കും പ്ര​കൃ​തി​യി​ലേ​ക്കും മ​ട​ക്കം
Wednesday, October 21, 2020 9:21 PM IST
ജോ​യി കി​ഴ​ക്കേ​ൽ

കോ​വി​ഡ് -19 അ​ല്ലാ​തെ ലോ​ക​ത്തെ​യും നാ​ടി​നെ​യും ഇ​ത്ര മാ​ത്രം പി​ടി​ച്ചു കു​ലു​ക്കി​യ മ​റ്റൊ​ന്നും സ​മീ​പ നൂ​റ്റാ​ണ്ടു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച ദു​രി​ത​ങ്ങ​ളു​ടെ നെ​രി​പ്പോ​ടേ​റ്റ് ത​ള​ർ​ന്ന മ​നു​ഷ്യ​ന്‍റെ നേ​ർചി​ത്ര​മാ​ണ് ദീ​പി​ക​യു​ടെ താ​ളു​ക​ളി​ലൂ​ടെ ക​ണ്ട​തെ​ങ്കി​ൽ ഇ​തി​ന് മ​റു​വ​ശം കൂ​ടി​യു​ണ്ട്. ആ​വ​ശ്യ​മാ​ണ് സൃ​ഷ്ടി​യു​ടെ മാ​താ​വ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ആ ​ചൊ​ല്ല് കോ​വി​ഡി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലും അ​ന്വ​ർ​ഥ​മാ​യി.

മ​നോ​ഭാ​വം പാ​ടേ മാ​റി

‘അ​ന്ന​വി​ചാ​രം മു​ന്ന വി​ചാ​രം’ എ​ന്നു കേ​ട്ടി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ൾ​ക്ക് അ​ന്ന വി​ചാ​ര​മു​ണ്ടെ​ങ്കി​ലും അ​ന്ന​ത്തി​നു​ള്ള വി​ഭ​വ​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ വീ​ണ്ടു വി​ചാ​രം കു​റ​വാ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യം നാം ​മ​റ​ന്നു പോ​യി. സ​മൃ​ദ്ധി​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​യ നെ​ല്ല​റ​ക​ൾ ന​ഷ്ട​മാ​യി. ഭ​ക്ഷ്യോ​ത്പ്പ​ന്ന​ങ്ങ​ൾ​ക്കാ​യി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ണ്ണു ന​ട്ടി​രി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി.
എ​ന്നാ​ൽ കോ​വി​ഡ് -19 ന​മ്മു​ടെ മ​നോ​ഭാ​വ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​യ മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി. ജി​ല്ല​യി​ൽ മാ​ത്രം 1650 ഹെ​ക്ട​റോ​ളം ത​രി​ശു നി​ല​ത്താ​ണ് പു​തു​താ​യി കൃ​ഷി​യാ​രം​ഭി​ച്ച​ത്. കാ​ർ​ഷി​ക സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ പാ​ഠ​ങ്ങ​ൾ ഈ ​മ​ഹാ​മാ​രി ന​മ്മെ പ​ഠി​പ്പി​ച്ചു​വെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

ഫാ​സ്റ്റ് ഫു​ഡി​ൽ നി​ന്നും
നാ​ട​ൻ വി​ഭ​വ​ങ്ങ​ളി​ലേ​ക്ക്

ഫാ​സ്റ്റ് ഫു​ഡ് സം​സ്കാ​ര​ത്തി​ൽ നി​ന്ന് നാ​ട​ൻ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളി​ലേ​ക്ക് സ​മൂ​ഹ​ത്തെ മ​ട​ക്കി​ക്കൊ​ണ്ടു വ​രാ​ൻ കോ​വി​ഡ് നി​മി​ത്ത​മാ​യി എ​ന്ന​ത് വ​സ്തു​ത​യാ​ണ്. ച​ക്ക​യും ക​പ്പ​യും ചേ​ന​യും ചേ​ന്പും കാ​ച്ചി​ലും മ​ല​യാ​ളി​യു​ടെ തീ​ൻ​മേ​ശ​യി​ൽ വീ​ണ്ടും ഇ​ടം പി​ടി​ച്ചു. ഓ​രോ വീ​ട്ടി​ലും പ​ച്ച​ക്ക​റി​ക​ളും നാ​ട​ൻ വി​ള​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മെ​ല്ലാം കൃ​ഷി ചെ​യ്യാ​നും തു​ട​ങ്ങി. മു​തി​ർ​ന്ന​വ​രും യു​വ​ജ​ന​ങ്ങ​ളും കു​ടും​ബ ശ്രീ ​അം​ഗ​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മെ​ല്ലാം ഈ ​ദൗ​ത്യ​ത്തി​ൽ ഒ​രേ പോ​ലെ പ​ങ്കാ​ളി​ക​ളാ​യി.

ധൂ​ർ​ത്തി​ൽ നി​ന്ന്
ലാ​ളി​ത്യ​ത്തി​ലേ​ക്ക്

ധൂ​ർ​ത്തി​ന്‍റെ​യും ആ​ഡം​ബ​ര​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ൽനി​ന്ന് ലാ​ളി​ത്യ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും പ​ങ്കുവ​യ്ക്ക​ലി​ന്‍റെ​യും സം​സ്കാ​ര​ത്തി​ലേ​ക്ക് തി​രി​യാ​ൻ ഈ ​മ​ഹാ​മാ​രി ഇ​ട​യാ​ക്കി. കോ​വി​ഡ് മൂ​ലം പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഗ​ൾ​ഫ് നാ​ടു​ക​ളി​ൽനി​ന്നും മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും ജോ​ലി ന​ഷ്ട​പ്പെ​ട്ടും അ​ല്ലാ​തെ​യും ഇ​വി​ടെ​യെ​ത്തി​യ​ത്. സാ​ന്പ​ത്തി​ക, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ സം​ഭ​വി​ച്ച ആ​ഘാ​തം പു​തി​യ ജീ​വി​ത ശൈ​ലി​യി​ലേ​ക്ക് പ​ല​രെ​യും എ​ത്തി​ച്ചു.

ശു​ചി​ത്വ​ബോ​ധം വേ​രോ​ടി

മാ​സ്ക്ക് ധ​രി​ച്ചും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചും സാ​നി​റ്റൈ​സ​റോ സോ​പ്പോ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ക​ഴു​കി​യും കോ​വി​ഡി​നോ​ട് പ​ട​പൊ​രു​താ​നു​ള്ള മാ​ന​സി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ ത​യാ​റെ​ടു​പ്പ് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി. അ​തി​ലു​പ​രി ഇ​ത് മ​ന​സി​ൽ പു​തി​യൊ​രു ശു​ചി​ത്വ​ശീ​ല​ത്തി​നും ക​ള​മൊ​രു​ക്കി. കൈ​യി​ൽ കി​ട്ടു​ന്ന​തെ​ല്ലാം വ​ലി​ച്ചെ​റി​ഞ്ഞ് വീ​ടും പ​രി​സ​ര​വും പൊ​തുസ്ഥ​ല​ങ്ങ​ളും റോ​ഡു​മെ​ല്ലാം മ​ലി​ന​മാ​ക്കു​ന്ന രീ​തി​യ്ക്ക് മാ​റ്റംവ​ന്നു തു​ട​ങ്ങി​യെ​ന്ന​ത് ഗു​ണ​പ​ര​മാ​യ മ​റ്റൊ​രു കാ​ര്യ​മാ​ണ്.

ആ​രോ​ഗ്യ വി​ചാ​ര​ത്തി​ലും
മാ​റ്റം

നി​സാ​ര കാ​ര്യ​ത്തി​നു പോ​ലും മ​രു​ന്നി​ന്‍റെ പി​ന്നാ​ലെ പ​ര​ക്കം പാ​ഞ്ഞി​രു​ന്ന പ​ല​രും നാ​ട​ൻ മ​ഞ്ഞ​ളും ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും മു​രി​ങ്ങ​യി​ല വെ​ള്ള​വു​മെ​ല്ലാം ഓ​രോ ദി​വ​സ​വും മാ​റി മാ​റി കു​ടി​ക്കാ​നും നാ​ട​ൻ പ​ഴ​ങ്ങ​ളും വി​ഭ​വ​ങ്ങ​ളു​മെ​ല്ലാം ക​ഴി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ പ​ല രോ​ഗ​ങ്ങ​ളി​ൽ നി​ന്നും മു​ക്തി നേ​ടു​ക​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്ന​ത് നി​ഷേ​ധി​ക്കാ​നാ​വി​ല്ല. ക​ന്പ്യൂ​ട്ട​ർ, ലാ​പ്പ്ടോ​പ്പ്, സ്മാ​ർ​ട്ട്ഫോ​ണ്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും കോ​വി​ഡി​നെ തു​ട​ർ​ന്ന് പ​ല​മ​ട​ങ്ങ് വ​ർ​ധി​ച്ചു.

എ​ഴു​ത്തുകു​ത്ത് സം​സ്കാ​ര​ത്തി​ൽ നി​ന്ന് ഡി​ജി​റ്റ​ലൈ​സേ​ഷ​നി​ലേ​ക്കു​ള്ള ഗ​തി​വേ​ഗം കൂ​ടി​യെ​ന്ന​തും പ​റ​യാ​തെ വ​യ്യ. (അ​വ​സാ​നി​ച്ചു).

ര​ണ്ടു സെ​ന്‍റേ ഉ​ള്ളെ​ങ്കി​ലും വീ​ട്ടു​മു​റ്റ​ത്ത് പ​ത്തു ചാ​ക്കി​ലെ​ങ്കി​ലും കൃ​ഷി​യാ​രം​ഭി​ക്ക​ണ​മെ​ന്ന് വാ​ട്സ് ആ​പ്പി​ലൂ​ടെ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ന് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ 222 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് കോ​വി​ഡ് കാ​ല​ത്ത് 1.82 കോ​ടി​യോ​ളം രൂ​പ വാ​യ്പ ന​ൽ​കാ​നാ​യി. ഇ​തി​നു പു​റ​മെ ഇ​ത്ര​യും ഗ്രൂ​പ്പു​ക​ൾ​ക്ക് ആ​ളൊ​ന്നി​ന് 5000 രൂ​പ വീ​തം മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് സ​ഹാ​യ പ​ദ്ധ​തി​യും വി​ത​ര​ണം ചെ​യ്തു.

ജെഎ​ൽ​ജി ലി​ങ്കേ​ജ് ലോ​ണാ​യി പ​ത്തു ല​ക്ഷം രൂ​പ വീ​തം 20 ഗ്രൂ​പ്പു​ക​ൾ​ക്ക് ര​ണ്ടു കോ​ടി വി​ത​ര​ണം ചെ​യ്തു. കൃ​ഷി ആ​വ​ശ്യ​ത്തി​ന് നാ​ലു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ നൂ​റോ​ളം ജെഎ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യും ന​ൽ​കി. ഇ​തു മൂ​ലം ഇ​വി​ടെ ഒ​രുപ​രി​ധി വ​രെ കോ​വി​ഡ് ദു​രി​ത​ത്തി​ന്‍റെ കാ​ഠി​ന്യം കു​റ​യ്ക്കാ​യി എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സു​ബി ജോ​മോ​ൻ അ​റ​യ്ക്ക​പ​റ​ന്പി​ൽ
സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റ​ക്കു​ളം