അ​ന​ധി​കൃ​ത ഭ​ക്ഷ്യ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി
Tuesday, October 20, 2020 9:53 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി കൂ​ണു​പോ​ലെ മു​ള​ച്ചു​വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും കേ​ക്കു​ക​ളു​ടെ​യും നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ്. ലൈ​സ​ൻ​സും ര​ജി​സ്ട്രേ​ഷ​നു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​പ​ടി​യാ​രം​ഭി​ച്ചു. ഇ​തി​നു പു​റ​മെ ഇ​തു​വ​രെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഫു​ഡ് ലൈ​സ​ൻ​സിം​ഗ് ആ​ൻ​ഡ് ര​ജി​സ്ട്രേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ന്‍റെ സോ​ഫ്റ്റ് വെ​യ​ർ മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​നും ലൈ​സ​ൻ​സും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് വ്യാ​പ​ക​മാ​യ​തോ​ടെ ഒ​ട്ടേ​റെ ബേ​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ ഭ​ക്ഷ്യ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ​യാ​ണ് അ​ന​ധി​കൃ​ത ഭ​ക്ഷ്യോ​ത്പ​ന്ന നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ പെ​രു​കി​യ​ത്. കൂ​ടാ​തെ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യ​തും നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ വ​ർ​ധി​ക്കാ​നി​ട​യാ​ക്കി. വീ​ടു​ക​ൾ കേ​ന്ദ്ര​മാ​ക്കി​യു​ള്ള കേ​ക്കു​നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ കോ​വി​ഡ് കാ​ല​ത്ത് വ്യാ​പ​ക​മാ​യി ആ​രം​ഭി​ച്ചു. വീ​ട്ട​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്വ​യം​തൊ​ഴി​ൽ എ​ന്ന​നി​ല​യി​ൽ കേ​ക്കു നി​ർ​മാ​ണ​വും പ​ല​ഹാ​ര നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളും ആ​രം​ഭി​ച്ചു. ഇ​തി​നു​പു​റ​മെ ചി​പ്സ്, ഹ​ൽ​വ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളും വ്യാ​പ​ക​മാ​യി. കോ​വി​ഡ് മൂ​ലം പ​ല​രു​ടെ​യും ജീ​വി​തം വ​ഴി​മു​ട്ടി​യ​തോ​ടെ​യാ​ണ് വീ​ട്ട​മ്മ​മാ​രും മ​റ്റും യു​ട്യൂ​ബി​ലൂ​ടെ കേ​ക്ക് നി​ർ​മാ​ണ​രീ​തി മ​ന​സി​ലാ​ക്കി വി​ൽ​പ​ന ന​ട​ത്താ​ൻ തു​ട​ങ്ങി​യ​ത്. വീ​ടു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​ൽ ഗു​ണ​നി​ല​വാ​ര​മു​ണ്ടാ​കു​മെ​തി​നാ​ൽ പ​ല മേ​ഖ​ല​യി​ലും ഇ​വ​യ്ക്ക് വ​ലി​യ ഡി​മാ​ന്‍റും ല​ഭി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​ർ​ക്കും ഇ​ത്ത​രം നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ ആ​ശ്വാ​സ​മാ​യി​രു​ന്നു.
ഇ​നി​മു​ത​ൽ ലൈ​സ​ൻ​സി​ല്ലാ​തെ വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​മോ വി​ത​ര​ണ​മോ ന​ട​ത്തി​യാ​ൽ ഇ​വ​ർ​ക്കെ​തി​രെ 2006-ലെ ​ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​മ​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ കെ.​പി. ര​മേ​ശ് പ​റ​ഞ്ഞു. ഇ​തി​നു​പു​റ​മെ ഭ​ക്ഷ്യ വ​സ്തു​ക​ളു​ടെ വി​ൽ​പ​ന സ്ഥാ​പ​ന​ങ്ങ​ൾ, ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ യൂ​ണി​റ്റു​ക​ൾ, പ​ല​ഹാ​ര​ങ്ങ​ൾ കൊ​ണ്ടു​ന​ട​ന്നു വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കും.
ന​വം​ബ​ർ ആ​ദ്യ​ത്തോ​ടെ നി​ല​വി​ൽ വ​രു​ന്ന പു​തി​യ സോ​ഫ്റ്റ് വെ​യ​റി​ലാ​കും പു​തി​യ ലൈ​സ​ൻ​സും ര​ജി​സ്ട്രേ​ഷ​നും ന​ൽ​കു​ക. നി​ല​വി​ലെ ഫു​ഡ് ലൈ​സ​ൻ​സിം​ഗ് ആ​ൻ​ഡ് ര​ജി​സ്ട്രേ​റ്റിം​ഗ് സി​സ്റ്റം ഇ​ന്ന​ത്തോ​ടെ നി​ശ്ച​ല​മാ​കും. ഇ​തി​നു​പു​റ​മെ വ​ഴി​യോ​ര​ത്ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് 50000 രൂ​പ പി​ഴ​യും മൂ​ന്നു​മാ​സം​വ​രെ ത​ട​വു​മാ​ണ് നി​ല​വി​ലെ നി​യ​മ​നു​സ​രി​ച്ച് ശി​ക്ഷ.