മൂ​ല​മ​റ്റ​ത്ത് വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചു
Tuesday, October 20, 2020 9:53 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് ജ​ല​നി​ര​പ്പ് പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ശ്ര​മം വി​ജ​യം കാ​ണു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2394 അ​ടി​യി​ലെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ചും ജ​ല​നി​ര​പ്പ് ഇ​തേ അ​ള​വി​ൽ ത​ന്നെ​യാ​ണ്.
പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ഴ​കു​റ​വാ​ണെ​ങ്കി​ലും ശ​രാ​ശ​രി നീ​രൊ​ഴു​ക്ക് ഇ​പ്പോ​ഴു​മു​ണ്ട്. എ​ന്നാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തോ​ടെ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചു​വ​രി​ക​യാ​ണ്. അ​തി​നാ​ലാ​ണ് ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​കാ​ത്ത​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു ല​ഭി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ 10.008 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചു. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​ധി​ക വൈ​ദ്യു​തി പു​റ​ത്തു വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് ചെ​യ്തു​വ​രു​ന്ന​ത്.
അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​നാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ചേ​ർ​ന്ന വൈ​ദ്യു​തി വ​കു​പ്പ് ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മ​റ്റു ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ലെ ഉ​ത്പാ​ദ​നം കു​റ​ച്ച് മൂ​ല​മ​റ്റ​ത്ത് ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് മൂ​ല​മ​റ്റ​ത്തെ ഉ​ത്പാ​ദ​നം ഇ​ന്ന​ലെ പ​ത്തു​ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി ഉ​യ​ർ​ന്ന​ത്.
ആ​റു ജ​ന​റേ​റ്റ​റു​ക​ളി​ൽ നാ​ലു ജ​ന​റേ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രെ​ണ്ണം ന​വീ​ക​ര​ണ​ത്തി​ലും മ​റ്റൊ​ന്ന് വാ​ർ​ഷി​ക അ​റ്റ​കു​റ്റ പ​ണി​യി​ലു​മാ​ണ്.
എ​ല്ലാ ജ​ന​റേ​റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് 18.72 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വ​രെ​യാ​ണ് മൂ​ല​മ​റ്റ​ത്തെ പ​ര​മാ​വ​ധി ഉ​ത്പാ​ദ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 12.48 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി മാ​ത്ര​മേ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​വൂ. ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നു മൂ​ല​മ​റ്റ​ത്തെ ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി ശേ​ഷി​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്.