ഒ​ഴി​പ്പി​ച്ചെ​ടു​ക്കു​ന്ന ഭൂ​മി​ക​ൾ സ​ർ​ക്കാ​ർ ഇ​ത​ര വ​കു​പ്പു​ക​ളെ ഏ​ൽ​പി​ക്കും: സ​ബ്ക​ള​ക്ട​ർ
Tuesday, October 20, 2020 9:53 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ, ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​ക​ളി​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന ഭൂ​മി​ക​ൾ സ​ർ​ക്കാ​ർ ഇ​ത​ര വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റ്റം ന​ട​ത്തി സം​ര​ക്ഷി​ക്കു​മ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ. മൂ​ന്നാ​റി​ൽ പി​ടി​ച്ചെ​ടു​ത്ത ഭൂ​മി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​നും ചി​ന്ന​ക്ക​നാ​ലി​ൽ പി​ടി​ച്ചെ​ടു​ന്ന ഭൂ​മി​യും കെ​ട്ടി​ട​വും ജി​ല്ലാ ടൂ​റി​സം വ​കു​പ്പി​നും കേ​ര​ള ഫോ​റ​സ്റ്റ് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​ക്കും കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ക​യാ​ണ് റ​വ​ന്യു​വ​കു​പ്പ്. മൂ​ന്നാ​ർ, ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​ക​ളി​ൽ ര​ണ്ട് വ​ൻ​കി​ട കൈ​യേ​റ്റ​ങ്ങ​ൾ ഇ​തി​നോ​ട​കം ഒ​ഴി​പ്പി​ച്ചു. പ​ത്തോ​ളം കേ​സു​ക​ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. അ​ടു​ത്ത ദി​വ​സം ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.
കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ​ല​രും സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ കൈ​യ​ട​ക്കു​ന്ന​ത്. ഇ​ത്ത​രം ഫ​യ​ലു​ക​ൾ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണ്. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യാ​വും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.
സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി വ​കു​പ്പു​ക​ൾ ഭൂ​മി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​വ​ർ​ക്കാ​യി ക​ണ്ടെ​ത്തു​ന്ന ഭൂ​മി​ക​ൾ പ​ല​തും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​ത്താ​ണ്. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ മൂ​ന്നം​ഗ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
താ​ലൂ​ക്ക്, വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഭൂ​മി​യു​ടെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്തും. തു​ട​ർ​ന്നാ​വും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് റ​വ​ന്യു​വ​കു​പ്പി​ന് ക​ഴി​യു​ന്നി​ല്ല. ഭൂ​മി സം​ബ​ന്ധ​മാ​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണി​ത്.
ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് പി​ടി​ച്ചെ​ടു​ത്ത ഭൂ​മി​ക​ൾ സ​ർ​ക്കാ​ർ ഇ​ത​ര​വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റു​ന്ന​തെ​ന്നും സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു.