ലാ​ബു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ അ​പ്രാ​യോ​ഗി​ക​മെ​ന്ന്
Tuesday, October 20, 2020 9:53 PM IST
കുമളി: ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ് ബി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന ക​ര​ട് ബി​ല്ലി​ലെ പ​ല നി​ർ​ദേ​ശ​ങ്ങ​ളും നി​ല​വി​ലു​ള്ള സ്വ​കാ​ര്യ ലാ​ബു​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
ഇ​പ്പോ​ൾ ലാ​ബു​ക​ളി​ലൂ​ടെ പൊ​തു​ജ​ന​ത്തി​ന് കി​ട്ടു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു​മു​ത​ൽ പ​ത്തി​ര​ട്ടി വ​രെ ചാ​ർ​ജ് കൊ​ടു​ക്കേ​ണ്ട​താ​യി വ​രും. ഇ​ത് വ​ൻ​കി​ട ലാ​ബു​ക​ളേ​യും അ​തു ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട, സ്വ​ദേ​ശ കു​ത്ത​ക​ക​ൾ​ക്കും അ​രോ​ഗ്യ മേ​ഖ​ല​യി​ൽ ക​യ​റു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്. ഇ​തി​ന്‍റെ ഫ​ല​മാ​യി നി​ല​വി​ൽ ചെ​റി​യ ചി​ല​വി​ൽ ടെ​സ്റ്റു​ക​ൾ ചെ​യ്ത് പൊ​തു​ജ​ന സേ​വ​നം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ചെ​റി​യ ലാ​ബു​ക​ൾ ഇ​ല്ലാ​താ​കും.
നി​ല​വി​ലെ ക​ര​ട് ബി​ൽ സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ജില്ലാപ്ര​സി​ഡ​ന്‍റ്അ​ഭി​ജി​ത് ക​ണ്ണ​ൻ, സെ​ക്ര​ട്ട​റി ബ്രി​നി​ത റോ​ജ​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.