തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ടം: ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, October 20, 2020 9:52 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ടം ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം തൂ​വ​ലി​ൽ ന​ട​ന്നു. 30 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ ന​ട​പ്പി​ലാ​ക്കും. വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ത്താ​ൻ ആ​റു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ടു വ​ശ​ങ്ങ​ളി​ലൂ​ടെ​യും കോ​ണ്‍​ക്രീ​റ്റ് പാ​ത നി​ർ​മി​ക്കും. വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ലൂ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ട​ന്ന് കാ​ഴ്ച​ക​ൾ കാ​ണാ​ൻ പാ​റ​ക്കെ​ട്ടു​ക​ൾ ബ​ന്ധി​പ്പി​ച്ച് പാ​ലം നി​ർ​മി​ക്കും.
അ​ഞ്ചു​ല​ക്ഷം രൂ​പ മു​ട​ക്കി ചെ​റു​പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഈ ​പാ​ല​ങ്ങ​ളി​ൽ​നി​ന്ന് വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ സൗ​ന്ദ​ര്യം സു​ര​ക്ഷി​ത​മാ​യി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും. ഇ​തി​നു​പു​റ​മെ സം​ര​ക്ഷ​ണ വേ​ലി​ക​ളു​ടെ​യും ശു​ചി​മു​റി കോം​പ്ല​ക്സി​ന്‍റെ​യും നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു. നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​മെ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.
പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജി പ​ന​ച്ചി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് തെ​ക്കേ​ൽ, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, സി​ന്ധു സു​കു​മാ​ര​ൻ നാ​യ​ർ, ജി. ​ഗോ​പ​കൃ​ഷ്ണ​ൻ, ഷേ​ർ​ളി വി​ൽ​സ​ണ്‍, ഡെ​യ്സ​മ്മ ജോ​സ​ഫ്, കെ.​കെ കു​ഞ്ഞു​മോ​ൻ, ബി​ഡി​എ ഷൈ​മോ​ൻ ജോ​സ​ഫ്, എ​എ​ക്സ്ഇ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.