കാ​ട്ടാ​ന ശ​ല്യം: കർഷക സമരത്തിൽ പ്ര​തി​ഷേ​ധം ഇ​ര​ന്പി
Tuesday, October 20, 2020 9:52 PM IST
കു​മ​ളി: ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച 62 മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സം​ഘ​ടി​പ്പി​ച്ച് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​യാ​ർ വ​ള​ള​ക്ക​ട​വ് റെ​യി​ഞ്ച് ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ്ര​തി​ഷേ​ധ​മി​ര​ന്പി.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത​ന്നെ ര​ണ്ട് ത​വ​ണ​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ഏ​ക്ക​ർ ക​ണ​ക്കി​ന് ഏ​ലം​കൃ​ഷി ന​ശി​പ്പി​ച്ചി​ട്ടും വ​നം വ​കു​പ്പ് തി​രി​ഞ്ഞ് നോ​ക്കാ​ത്ത​താ​ണ് പ്ര​തി​ക്ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ട്ര​ഞ്ച് നി​ർ​മ്മി​ക്കു​ക​യും അ​തി​ന് സാ​ധ്യ​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യൂ​ത വേ​ലി​ക​ൾ സ്ഥാ​പി​ച്ചും വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ക, കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ നാ​ശ​ന​ഷ്ടം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​ത് വ​രെ സ​മ​രം വി​വി​ധ ത​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ഹൈ​ക്കോ​ട​തി​യി​ൽ ക​ർ​ഷ​ക പൊ​തു താ​ല്പ്പ​ര്യ ഹ​ർ​ജി ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു ’
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ജോ കാ​രി​മു​ട്ടം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​രം ജി​ല്ല പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഡി സി ​സി സെ​ക്ര​ട്ട​റി ഷാ​ജി പൈ ​നേ​ട​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലി​സ് സ​ണ്ണി, പി. ​ന​ളി​നാ​ക്ഷ​ൻ, ഷാ​ജി കു​രി​ശും​മൂ​ട്, മാ​ർ​ട്ടി​ൻ കൊ​ച്ചു​പു​ര​ക്ക​ൽ, മാ​ത്തു​ക്കു​ട്ടി, സോ​ണി​യ മാ​ർ​ട്ടി​ൻ, ജെ​ബി​ൻ എ​ബ്ര​ഹാം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.