ടൂ​റി​സം സെ​ക്ട​റു​ക​ൾ തു​റ​ന്നെ​ങ്കി​ലും സം​സ്ഥാ​നാ​തി​ർ​ത്തി​ക​ൾ അ​ട​ഞ്ഞു​ത​ന്നെ
Tuesday, October 20, 2020 9:52 PM IST
മൂ​ന്നാ​ർ: ടൂ​റി​സം സെ​ക്ട​റു​ക​ൾ തു​റ​ന്നി​ട്ടും സം​സ്ഥാ​ന അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ൾ തു​റ​ക്കാ​ത്ത​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി. കോ​വി​ഡ് - 19-ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ ആ​റു​മാ​സം മു​ന്പാ​ണ് അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ൾ പൂ​ട്ടി​യ​ത്.
ചി​ന്നാ​ർ, ബോ​ഡി​മെ​ട്ട് ചെ​ക്ക് പോ​സ്റ്റു​ക​ൾ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നി​ട്ടി​ല്ല. നി​ല​വി​ൽ കു​മ​ളി വ​ഴി മാ​ത്ര​മാ​ണ് സ​ന്ദ​ർ​ശ​ക​ർ ഇ ​പാ​സ് മൂ​ഖേ​ന മൂ​ന്നാ​റി​ലെ​ത്തു​ന്ന​ത്. ചി​ന്നാ​ർ, ബോ​ഡി​മെ​ട്ട് ചെ​ക്ക്പോ​സ്റ്റു​ക​ൾ ച​ര​ക്കു​നീ​ക്ക​ത്തി​നാ​യി മാ​ത്ര​മാ​ണ് തു​റ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​ഴു​വ​ൻ സെ​ക്ട​റു​ക​ളും തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ സ​ന്ദ​ർ​ശ​ക​ർ മാ​ത്ര​മാ​ണ്. ഇ​ര​വി​കു​ളം ദേ​ശീ​യോ​ധ്യാ​ന​ത്തി​ലും സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്നി​ല്ല.
സ​ന്ദ​ർ​ശ​ക​രു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നു​പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തി​നാ​ൽ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ദി​വ​സം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. റി​സോ​ർ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളും ആ​ളൊ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും തു​റ​ന്നെ​ങ്കി​ലും സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്നി​ല്ല.
അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​സ്ഥി​തി​യി​ലെ​ത്താ​തെ ടൂ​റി​സം മേ​ഖ​ല ഉ​ണ​രി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.