വ​ണ്ടി​പ്പെ​രി​യാ​ർ നൂ​റ​ടി താ​ത്കാ​ലി​ക പാ​ലം തു​റ​ന്നു
Tuesday, October 20, 2020 9:52 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തേ​ങ്ങാ​ക്ക​ല്ലി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച നൂ​റ​ടി പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് നി​ർ​വ​ഹി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ - മ്ലാ​മ​ല റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തേ​ങ്ങാ​ക​ല്ലി​ൽ തു​ട​ർ പ്ര​ള​യ​ങ്ങ​ൾ​മൂ​ലം ത​ക​ർ​ന്ന നൂ​റ​ടി പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യാ​ണു പ​ഞ്ചാ​യ​ത്ത് താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
പെ​രി​യാ​റി​ൽ​നി​ന്ന് മ്ലാ​മ​ല വ​ഴി തേ​ങ്ങാ​ക്ക​ൽ, ക​ട്ട​പ്പ​ന, ഏ​ല​പ്പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണി​ത്. ഒ​രു മാ​സം​കൊ​ണ്ടാ​ണു പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
വാ​ർ​ഡ് മെ​ന്പ​ർ ഗീ​ത നേ​ശ​യ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ ല​ക്ഷ​മി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എ​ൻ. അ​ജി​ത്, വി​വി​ധ രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക, സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ കെ.​വി സു​രേ​ഷ്, കെ.​കെ. ച​ന്ദ്ര​ൻ​കു​ട്ടി, ക​ബീ​ർ താ​ന്നി​മൂ​ട്ടി​ൽ, എം.​സി. വ​ർ​ഗീ​സ്, ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.