വ​ണ്ടി​പ്പെ​രി​യാ​റി​ൽ നാ​ലു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Tuesday, October 20, 2020 9:52 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ് - 19 സ്ഥി​രീ​ക​രി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കു​മാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തി. 46 പേ​രെ​യാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്.
ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഹ​രി​ത ക​ർ​മ​സേ​ന​യി​ലെ ഒ​രാ​ൾ​ക്കും മാ​മ​ല നി​വാ​സി​യാ​യ ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​വ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി.