രാ​ജാ​ക്കാ​ട് ടൗ​ണ്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നൊ​ഴി​വാ​ക്കി
Tuesday, October 20, 2020 9:52 PM IST
രാ​ജാ​ക്കാ​ട്: ഒ​റ്റ​പ്പെ​ട്ട കോ​വി​ഡ് കേ​സു​ക​ളു​ടെ പേ​രി​ൽ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, ഏ​ഴ്, 10 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ടൗ​ണി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ഒ​ഴി​വാ​ക്കി. ഏ​ഴ്, 10 വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്ത ചെ​റി​യ പ്ര​ദേ​ശ​ത്തെ​മാ​ത്രം മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​ക്കാ​തെ​ത​ന്നെ രാ​ജാ​ക്കാ​ട് ടൗ​ണി​നെ ധൃ​തി​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചെ​ന്നാ​രോ​പി​ച്ച് വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ​ക്ക് ത​യാ​റെ​ടു​ത്തി​രു​ന്നു. ഇ​ന്ന് ക​ട​ക​ൾ മു​ഴു​വ​നു​മ​ട​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു​മു​ൻ​പി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്ന​രം ടൗ​ണി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​ക്കി ജി​ല്ലാ​ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​റ​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ പി​ൻ​വ​ലി​ച്ച​താ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​മെ​ന്നും വ്യാ​പാ​രി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.