സ്വ​കാ​ര്യ സ​ർ​വേ​യ​ർ​മാ​രെ​ക്കൊ​ണ്ട് സ​ർ​വേ ചെ​യ്യി​ച്ചാ​ൽ പ​ട്ട​യം ന​ൽ​കി​ല്ല: ത​ഹ​സി​ൽ​ദാ​ർ
Tuesday, October 20, 2020 9:49 PM IST
ചെ​റു​തോ​ണി: സ്വ​കാ​ര്യ സ​ർ​വേ​യ​ർ​മാ​രെ​ക്കൊ​ണ്ട് സ​ർ​വേ ചെ​യ്യി​ച്ചാ​ൽ പ​ട്ട​യം ന​ൽ​കി​ല്ലെ​ന്ന്െ ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫ് അ​റി​യി​ച്ചു. ഇ​ടു​ക്കി വി​ല്ലേ​ജി​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കാ​യി മൂ​ന്നു​പേ​ർ വീ​ത​മു​ള്ള ര​ണ്ടു സം​ഘ​ത്തെ​യാ​ണ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്്. ഇ​വ​ർ​ക്കു​പു​റ​മെ പ​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ​യും വി​ളി​ച്ച് സ്ഥ​ല​മു​ട​മ​ക​ൾ സ​ർ​വേ ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ള്ള​താ​യി ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.
സ്വ​കാ​ര്യ സ​ർ​വേ​യ​ർ​മാ​ർ ജ​ന​ങ്ങ​ളി​ൽ​നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യും മ​റ്റു പാ​രി​തോ​ഷി​ക​ങ്ങ​ളും വാ​ങ്ങി​യാ​ണ് ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. പ​ട്ട​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഭൂ​മി സ​ർ​വേ ചെ​യ്യു​ന്ന​തി​ന് ജ​ന​ങ്ങ​ൾ പ​ണം ന​ൽ​ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പ​ണം വാ​ങ്ങു​ന്ന സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന സ​ർ​വേ​യ​ർ​മാ​ർ ജോ​ലി​ചെ​യ്യാ​തെ സ്വ​കാ​ര്യ സ​ർ​വേ​യ​ർ​മാ​രെ​ക്കൊ​ണ്ട് ഭൂ​മി സ​ർ​വേ ചെ​യ്യി​ച്ച് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ പ​ട്ട​യ​ത്തി​നാ​യി ന​ൽ​കു​ക​യാ​ണ്. സ​ർ​ക്കാ​ർ സ​ർ​വേ​യ​ർ​മാ​ര​ല്ലാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു. ഇ​വ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന സ​ർ​ക്കാ​ർ സ​ർ​വേ​യ​ർ​മാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ഭൂ​മി സ​ർ​വേ ചെ​യ്തു​തീ​രി​ല്ലെ​ന്ന് സ്ഥ​ല ഉ​ട​മ​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് സ്വ​കാ​ര്യ സ​ർ​വേ​യ​ർ​മാ​ർ സ​ർ​വേ ഏ​റ്റെ​ടു​ത്ത് പ​ണം പി​ടു​ങ്ങു​ന്ന​ത്. ഇ​തി​ന് ചി​ല രാ​ഷ്ട്രീ​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്.
ഇ​ടു​ക്കി താ​ലൂ​ക്കി​ൽ സ​ർ​വേ ചെ​യ്യാ​നാ​വ​ശ്യ​മാ​യ സ​ർ​വേ​യ​ർ​മാ​രെ നി​യോ​ഗി​ക്കും. നി​ല​വി​ലു​ള്ള സ​ർ​വേ​യ​ർ​മാ​ർ​ക്കു​പു​റ​മെ എ​ട്ടു​പേ​രെ​ക്കൂ​ടി പു​തു​താ​യി നി​യോ​ഗി​ക്കു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.
വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി, ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ൻ​പ്ര​കാ​രം പ​ട്ട​യ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണ്.
1ഇ​തി​നി​ടെ​യാ​ണ് സ​ർ​വേ​യു​ടെ പേ​രി​ൽ വ്യാ​പ​ക പ​ണ​പ്പി​രി​വ് ന​ട​ക്കു​ന്ന​ത്. നി​ർ​ധ​ന​രാ​യ അ​ര ഏ​ക്ക​റി​ൽ​താ​ഴെ സ്ഥ​ല​മു​ള്ള​വ​രി​ൽ​നി​ന്നു​പോ​ലും ഇ​ക്കൂ​ട്ട​ർ പ​ണം കൈ​പ്പ​റ്റി​യാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ​ട്ട​യം ല​ഭി​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക വേ​ണ്ട​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.