ഭൂ​പ​തി​വു നി​യ​മ ഭേ​ദ​ഗ​തി സ​മ​രം തു​ട​രു​ന്നു
Tuesday, October 20, 2020 9:49 PM IST
ചെ​റു​തോ​ണി: നി​ല​വി​ലു​ള്ള ഭൂ​പ​തി​വു നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി നി​ർ​മാ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ​ഫ്) ചെ​റു​തോ​ണി​യി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം 58-ാം ദി​വ​സ​ത്തി​ലേ​ക്ക്. ഇ​ത​ര ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ളെ​പോ​ലെ​ത​ന്നെ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ​ക്കും ജീ​വ​നോ​പാ​ധി നേ​ടു​ന്ന​തി​നും സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കു​ന്ന​തി​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന് 57-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ത​ന്പി മാ​നു​ങ്ക​ൽ പ​റ​ഞ്ഞു.
യൂ​ത്ത്ഫ്ര​ണ്ട് തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷി​ജോ അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സ​തീ​ഷ് കേ​ശ​വ​ൻ, ക​രി​ങ്കു​ന്നം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നു തോ​മ​സ് എ​ന്നി​വ​ർ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ. ഉ​ല​ഹ​ന്നാ​ൻ, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജോ​യി കൊ​ച്ചു​ക​രോ​ട്ട്, ടോ​മി തൈ​ലം​മ​നാ​ൽ, മാ​ത്യു പു​ല്ല​ൻ​കു​ന്നേ​ൽ, ബെ​ന്നി പു​തു​പ്പാ​ടി, ജോ​ർ​ജ് കു​ന്ന​ത്ത്, കെ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ. സ​ജീ​വ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ​സ​മ​രം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.