കാ​ട്ടു​കൊ​ന്പ​നെ ക​ടു​വ കൊ​ന്നു തി​ന്നു
Tuesday, October 20, 2020 9:49 PM IST
പീ​രു​മേ​ട്: കാ​ട്ടു കൊ​ന്പ​നെ ക​ടു​വ കൊ​ന്നു​തി​ന്നു. അ​ഴു​ത റേ​ഞ്ചി​ൽ​പെ​ട്ട ഒ​ന്നാം​മൈ​ൽ വ​ന​ത്തി​നു​ള്ളി​ലാ​ണ് കാ​ട്ടു​കൊ​ന്പ​നെ ക​ടു​വ കൊ​ന്നു ഭ​ക്ഷ​ണ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് കാ​ട്ടാ​ന​യെ ച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
തു​ട​ർ​ന്നു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് കാ​ട്ടാ​ന ചെ​രി​ഞ്ഞ​തെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഏ​ക​ദേ​ശം ഏ​ഴു വ​യ​സ് തോ​ന്നി​ക്കു​ന്ന കാ​ട്ടു​കൊ​ന്പ​നാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.
ആ​ന​യു​ടെ ജ​ഡ​ത്തി​ന് ര​ണ്ടു​ദി​വ​സം മാ​ത്ര​മാ​ണ് പ​ഴ​ക്ക​മെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു.
കോ​ന്നി​യി​ൽ​നി​ന്നും വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. കൊ​ന്പ് ഉൗ​രി​യെ​ടു​ത്ത​ശേ​ഷം ബാ​ക്കി​യു​ള്ള ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ടു​വ​യ്ക്ക് ഭ​ക്ഷ​ണ​ത്തി​നാ​യി അ​വി​ടെ​ത​ന്നെ ഉ​പേ​ക്ഷി​ച്ചു.