ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ: ഗു​രു​പാ​ദേ​യെ​ത്താ​ൻ ഇ​നി എ​ത്ര​നാ​ൾ ?
Tuesday, October 20, 2020 9:49 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

വേ​ന​ൽ അ​വ​ധി​ക്കു​ശേ​ഷം സ്കൂ​ൾ തു​റ​ക്കാ​ൻ കാ​ത്തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തീ​ക്ഷ ത​കി​ടം​മ​റി​ച്ചാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തി​യ​ത്. ഏ​ഴു​മാ​സ​മാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വീ​ട്ടി​ൽ​ത​ന്നെ. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളാ​ണ് ഇ​പ്പോ​ൾ ഏ​ക ആ​ശ്ര​യം. പ​രി​ച​യ​സ​ന്പ​ന്ന​രാ​യ അ​ധ്യാ​പ​ക​ർ​ക്ക് മാ​ത്ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗു​ണ​ങ്ങ​ളും പോ​രാ​യ്മ​ക​ളും ക​ണ്ടെ​ത്തി അ​വ​രെ വ​ള​ർ​ത്താ​നും തി​രു​ത്താ​നും ക​ഴി​യു​ന്ന​ത്.

സ്കൂ​ളി​ൽ ചെ​ന്നു​ള്ള പ​ഠ​ന​വും ഓ​ണ്‍​ലൈ​ൻ വ​ഴി​യു​ള്ള വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രീ​തി​യും ത​മ്മി​ൽ പ്ര​ക​ട​മാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​ജി​ക്കേ​ണ്ട നൈ​പു​ണ്യ​ങ്ങ​ൾ സ്കൂ​ൾ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ നേ​ടേ​ണ്ട​താ​ണെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ അ​ത് സാ​ധ്യ​മാ​കി​ല്ല. കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം അ​ധ്യാ​പ​ക​ൻ നേ​രി​ട്ടു മു​ഖാ​മു​ഖം വി​ല​യി​രു​ത്തു​ന്പോ​ഴു​ള്ള ഗു​ണം ഡി​ജി​റ്റ​ൽ വ​ഴി​യു​ള്ള വി​ല​യി​രു​ത്ത​ൽ കൊ​ണ്ട് സാ​ധ്യ​മാ​കി​ല്ല. ഉ​ട​ൻ പ്ര​തി​ക​ര​ണം ല​ഭി​ക്കേ​ണ്ട രീ​തി​യി​ലു​ള്ള പ​ഠ​നാ​നു​ഭ​വ​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം ഓ​ണ്‍​ലൈ​നി​ൽ തു​ട​രു​ന്പോ​ൾ സ്കൂ​ളി​നെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

പ്ര​തി​സ​ന്ധി​യി​ലാ​യി
കു​റെ ജീ​വി​ത​ങ്ങ​ൾ

കോ​ള​ജു​ക​ളും സ്കൂ​ളു​ക​ളും ഏ​ഴു​മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ക​ലാ​ല​യ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളെ​യും ഇ​ത് ഏ​റെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ല​യ പ​രി​സ​ര​ത്തു​ള്ള ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, ഇ​ൻ​ർ​നെ​റ്റ് ക​ഫേ​ക​ൾ, സ്റ്റേ​ഷ​ന​റി ക​ട​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ എ​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. പ​ല സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​നോ​ട​കം പൂ​ട്ടി​പ്പോ​കു​ക​യും ചെ​യ്തു. ക​ലാ​ല​യ​ങ്ങ​ൾ ഇ​നി എ​ന്നു തു​റ​ക്കു​മെ​ന്ന അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പൂ​ട്ടി​യ ക​ട​ക​ൾ എ​ന്നു തു​റ​ക്കാ​നാ​കു​മെ​ന്ന് കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ടാ​ക്സി​ക​ളും

വി​ദ്യാ​ർ​ഥി​ക​ളെ ദി​വ​സ​വും സ്കൂ​ളു​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​തു​ട​ർ​ന്ന് ഓ​ട്ട​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കാ​ൻ വാ​യ്പ​യെ​ടു​ത്ത് വാ​ഹ​നം വാ​ങ്ങി​യ​വ​രും പ​ലി​ശ​പോ​ലും തി​രി​ച്ച​ട​യ്ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ,സ്വ​കാ​ര്യ ബ​സു​ക​ൾ, വാ​നു​ക​ൾ, ഓ​ട്ടോ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ഓ​ട്ട​മി​ല്ലാ​താ​യ​തോ​ടെ ഇ​വ​രി​ൽ പ​ല​രും ഉ​പ​ജീ​വ​ന​മാ​ർ​ഗം തേ​ടി മ​റ്റു തൊ​ഴി​ലു​ക​ളി​ലേ​ക്ക് മാ​റേ​ണ്ട സ്ഥി​തി​യാ​ണു​ണ്ടാ​യ​ത്.

ഫോ​ണ്‍ പ​രി​ധി​ക്ക്
പു​റ​ത്ത്

മൊ​ബൈ​ൽ ഫോ​ണി​ന് റേ​ഞ്ച് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. പ​ല വി​ദ്യാ​ർ​ഥി​ക​ളും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​യാ​ണ് ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ലും വീ​ഡി​യോ​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നും യൂ​ട്യൂ​ബി​ൽ​നി​ന്നു പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ കാ​ണാ​നോ സാ​ധി​ക്കാ​ത്ത സ്ഥി​തി​യും വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ഓ​ണ്‍ ലൈ​ൻ ക്ലാ​സി​നാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ വി​ഷ​മി​ച്ച​വ​രും ഏ​റെ​യു​ണ്ട്.

സൗ​ഹൃ​ദ​ങ്ങ​ളും
വി​നോ​ദ​ങ്ങ​ളും അ​ന്യം

സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ സൗ​ഹൃ​ദ​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ഇ​ല്ലാ​താ​യ​ത് കോ​വി​ഡ് കാ​ല​ത്തെ പ്ര​ധാ​ന ന​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​ണ്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തെ​യും ശാ​രീ​രി​ക ക്ഷ​മ​ത​യെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. ക​ലോ​ത്സ​വ​ങ്ങ​ളും കാ​യി​ക​മേ​ള​ക​ളും ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ഠ്യേ​ത​ര മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അ​വ​സ​ര​വും പാ​ടേ ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.