അ​രു​വി​ക്കു​ഴി ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും
Tuesday, October 20, 2020 9:49 PM IST
ഇ​ടു​ക്കി: ചെ​ല്ലാ​ർ​കോ​വി​ൽ അ​രു​വി​ക്കു​ഴി ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11-ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.
തേ​ക്ക​ടി​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഗ്രാ​മീ​ണാ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നും അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് നാ​ലു​കോ​ടി 98 ല​ക്ഷം രൂ​പ മു​ട​ക്കി അ​രു​വി​ക്കു​ഴി ടൂ​റി​സം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ച​ക്കു​പ​ള്ളം ടൂ​റി​സം സ​ർ​ക്യൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.
സ​ഞ്ചാ​രി​ക​ൾ​ക്ക് ത​മി​ഴ്നാ​ടി​ന്‍റെ വി​ദൂ​ര ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി അ​മി​നി​റ്റി സെ​ന്‍റ​ർ, ന​ട​പ്പാ​ത, റെ​യി​ൻ ഷെ​ൽ​ട്ട​റു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ച​ക്കു​പ​ള്ളം ടൂ​റി​സം സ​ർ​ക്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ണ്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും