കൊ​ടി​മ​രം കൈ​യേ​റി​യ സി​പി​എം ന​ട​പ​ടി ആ​സൂ​ത്രി​ത​മെ​ന്ന്
Tuesday, October 20, 2020 9:49 PM IST
ഇ​ടു​ക്കി: പെ​രു​വ​ന്താ​ന​ത്ത് എ​സ്എ​ൻ​ഡി​പി കൊ​ടി​മ​രം കൈ​യേ​റി പാ​ർ​ട്ടി പ​താ​ക ഉ​യ​ർ​ത്തി​യ സി​പി​എം ന​ട​പ​ടി ആ​സൂ​ത്രി​ത നീ​ക്ക​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. എ​സ്എ​ൻ​ഡി​പി കൊ​ടി​മ​ര​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി​യ സം​ഭ​വം ശ്രീ​നാ​രാ​യ​ണീ​യ ഭ​ക്ത​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ആ​സൂ​ത്രി​ത​മാ​യി പാ​ർ​ട്ടി പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം വി​വാ​ദ​മാ​യ​പ്പോ​ൾ മാ​പ്പു​പ​റ​ഞ്ഞ് ത​ടി​യൂ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​ന്പ​ലം ഭാ​ഗ​ത്തെ കു​ടും​ബ​യൂ​ണി​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ടി​മ​ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പാ​ർ​ട്ടി പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ത സ​മു​ദാ​യ​ങ്ങ​ളെ​പോ​ലും വെ​റു​തെ​വി​ടാ​ൻ സി​പി​എം ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​സം​ഭ​വ​മെ​ന്ന് ഇ​ബ്രാ​ഹിം​കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി.