മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു
Tuesday, October 20, 2020 9:49 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നൊ​ഴു​കു​ന്ന മ​ലി​ന​ജ​ലം ആ​ശു​പ​ത്രി റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ലെ വേ​സ്റ്റ് വെ​ള്ള​വും മാ​ലി​ന്യ​ങ്ങ​ളും സം​സ്ക​രി​ക്കാ​നു​ള്ള സം​വി​ധാ​നം ശ​രി​യാ​യ​വി​ധം നി​ർ​മി​ക്കാ​ത്ത​താ​ണ് റോ​ഡി​ലൂ​ടെ മാ​ലി​ന്യം ഒ​ഴു​കാ​ൻ കാ​ര​ണം.

പ​ല​ത​വ​ണ ആ​ശു​പ​ത്രി​യി​ലെ ക​ക്കൂ​സ് മാ​ലി​ന്യ ടാ​ങ്ക് നി​റ​ഞ്ഞൊ​ഴു​കു​ക​യും പൈ​പ്പു​ക​ൾ ബ്ലോ​ക്കാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​മു​ലം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം​ത​ന്നെ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ശ​രി​യാ​യ രീ​തി​യി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​ക്കു​സ​മീ​പം ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മു​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ല. ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മ​ലി​ന​ജ​ലം മു​ൻ​വ​ശ​ത്തു​ള്ള റോ​ഡി​ലേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്. ഈ ​വെ​ള്ളം റോ​ഡി​ലെ കു​ഴി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന് ഈ​ച്ച​യും കൊ​തു​കും പെ​രു​കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ മ​ലി​ന​ജ​ലം കാ​ൽ​ന​ട​യ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് തെ​റി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ​ത്തി​യാ​ൽ ദു​ർ​ഗ​ന്ധ​ത്താ​ൽ മൂ​ക്കു​പൊ​ത്തേ​ണ്ട ഗ​തി​കേ​ടു​മാ​ണ്.

മ​ലി​ന​ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​തും കു​ഴി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.