അ​പ്ര​ഖ്യാ​പി​ത ലോ​ക്ക്ഡൗ​ണ്‍ തി​രി​ച്ച​ടി​യാ​യി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Monday, October 19, 2020 10:26 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​റ്റ​പ്പെ​ട്ട കോ​വി​ഡ് കേ​സു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് വ്യാ​പാ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​താ​യി രാ​ജാ​ക്കാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. നാ​ല്, ഏ​ഴ്, പ​ത്ത് വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ടൗ​ണി​ലെ ക​ട​ക​ൾ പ​ല​തും മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ടി​യ​തി​നാ​ൽ ജ​ന​ജീ​വീ​തം ദു​ഃസ​ഹ​മാ​യി.
ഹോ​ട്ട​ൽ, പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഇ​വി​ടെ ലോ​ക്ക്ഡൗ​ണ്‍ ആ​ക്കി​യ​താ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോടെ ഇ​റ​ങ്ങി​യ ക​ള​ക്ട​റു​ടെ വാ​ട്സ് ആ​പ് സ​ന്ദേ​ശം​ ഏ​താ​നും പേ​ർ​ക്കു മാ​ത്ര​മാ​ണ് ലഭിച്ചത്. ഒ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, പ​ത്ത് വാ​ർ​ഡു​ക​ളെ​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് വാ​ർ​ഡു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴാം വാ​ർ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല.
സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണ്‍ മൊ​ത്ത​മാ​യി അ​ട​പ്പി​ച്ച​താ​ണെ​ന്നും ക്ല​റി​ക്ക​ൽ മി​സ്റ്റേ​ക്കി​ന്‍റെ പേ​രി​ലാ​ണ് ഏ​ഴാം​വാ​ർ​ഡ് ഒ​ഴി​വാ​യി പോ​യ​തെ​ന്നു​മു​ള്ള അ​ധി​കൃ​ത​രു​ടെ വാ​ദ​വും വി​വാ​ദ​മാ​യി.
ടൗ​ണി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും നി​ശ്ചി​ത​സ​മ​യം തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ക​ർ​ശ​ന​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്താ​ൽ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​മെ​ന്നി​രി​ക്കെ ഏ​താ​നും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്രം തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​മു​ള്ള​പ്പോ​ൾ വ്യാ​പാ​രി പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളെ വി​വ​രം മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് ഹോ​ട്ട​ൽ, പ​ഴം പ​ച്ച​ക്ക​റി തു​ട​ങ്ങി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​പോ​കു​ന്ന സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി അ​വ​രു​ടെ ന​ഷ്ട​ക്ക​ണ​ക്ക് കു​റ​യ്ക്കാ​മാ​യി​രു​ന്നു.
കാ​ര്യ​മാ​യ രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി ഇ​ല്ലാ​തി​രി​ക്കെ ടൗ​ണ്‍ അ​ട​ച്ചു​പൂ​ട്ടാ​ൻ വ്യ​ഗ്ര​ത കാ​ണി​ച്ച​വ​രു​ടെ ജാ​ഗ്ര​ത തി​രി​ച്ച​റി​യ​ണ​മെ​ന്നും രാ​ജാ​ക്കാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​കെ. മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു, ട്ര​ഷ​റ​ർ സ​ജി​മോ​ൻ ജോ​സ​ഫ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​ടി. ബൈ​ജു, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട് എ​ന്നി​വ​ർ പ​റ​ഞ്ഞു.