പു​ഷ്പ​ക്ക​ണ്ട​ത്തെ കാ​റ്റാ​ടി​ക​ളു​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു
Monday, October 19, 2020 10:26 PM IST
നെ​ടു​ങ്ക​ണ്ടം: പു​ഷ്പ​ക്ക​ണ്ട​ത്ത് 12 കാ​റ്റാ​ടി​ക​ളു​ടെ നി​ർ​മാ​ണം നി​ല​ച്ചി​ട്ട് പ​ത്തു​മാ​സം പി​ന്നി​ട്ടു. ര​ണ്ട​ര​വ​ർ​ഷം മു​ന്പ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ പ​ദ്ധ​തി​യാ​ണ് പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​ത്. ഓ​രോ കാ​റ്റാ​ടി​യി​ൽ​നി​ന്നും 250 കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്പോ​ൾ ര​ണ്ട​ര മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ല​ഭി​ക്കു​മാ​യി​രു​ന്നു.
അ​ന​ർ​ട്ട് ന​ൽ​കി​യ ലൈ​സ​ൻ​സി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​ണ് നി​ർ​മാ​ണം നി​ല​യ്ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ലോ​ക്ക്ഡൗ​ണും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചു. ത​മി​ഴ്നാ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​ർ ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം തി​രി​കെ എ​ത്താ​ത്ത​തും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചു.
മേ​ഖ​ല​യി​ൽ കാ​റ്റ് സു​ല​ഭ​മാ​യി​രി​ക്കെ ചെ​റി​യ കാ​റ്റാ​ടി​ക​ൾ​ക്കു​പ​ക​രം കൂ​ടു​ത​ൽ ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള കാ​റ്റാ​ടി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ചെ​റി​യ കാ​റ്റാ​ടി​ക്കും വ​ലി​യ കാ​റ്റാ​ടി​ക​ൾ​ക്കും ഒ​രേ അ​ള​വി​ലു​ള്ള സ്ഥ​ല​സൗ​ക​ര്യം മ​തി​യാ​കും.
രാ​മ​ക്ക​ൽ​മേ​ട്ടി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച 20 കാ​റ്റാ​ടി​ക​ളി​ൽ​നി​ന്നും 15 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പി​ന്നീ​ട് ചെ​റി​യ ഉ​ത്​പാ​ദ​ന​ശേ​ഷി​യു​ള്ള കാ​റ്റാ​ടി​ക​ളാ​ണ് സ്ഥാ​പി​ച്ചു​വ​രു​ന്ന​ത്. ഇ​തു​മൂ​ലം വൈ​ദ്യു​തി ഉ​ത്​പാ​ദ​നരം​ഗ​ത്ത് വ​ലി​യ നേ​ട്ടം ഉ​ണ്ടാ​കു​ന്നി​ല്ല.
കാ​റ്റ് താ​ര​ത​മ്യേ​ന കു​റ​വു​ള്ള ത​മി​ഴ്നാ​ട്ടി​ലെ തേ​നി ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​പോ​ലും വ​ലി​യ കാ​റ്റാ​ടി​ക​ൾ സ്ഥാ​പി​ച്ച് വ​ൻ​തോ​തി​ൽ ഉൗ​ർ​ജോ​ത്പാ​ദ​നം ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും ഒ​രേ​പോ​ലെ കാ​റ്റ് ല​ഭി​ക്കു​ന്ന രാ​മ​ക്ക​ൽ​മേ​ട്, പു​ഷ്പ​ക്ക​ണ്ടം, അ​ണ​ക്ക​ര​മെ​ട്ട് തു​ട​ങ്ങി​യ മ​ല​നി​ര​ക​ളി​ൽ കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള കാ​റ്റാ​ടി​ക​ൾ സ്ഥാ​പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ല.
കേ​ര​ള​ത്തി​ന്‍റെ പാ​ര​ന്പ​ര്യ ഉൗ​ർ​ജ​സ്രോ​ത​സു​ക​ളി​ൽ ഒ​ന്നാ​യ കാ​റ്റി​നെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​ന​ർ​ട്ടും വൈ​ദ്യു​തി​വ​കു​പ്പും ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.