ഹെൽത്ത് ഇൻസ്പെക്ടർ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ ക​രി​ദി​നം ആ​ച​രി​ക്കും
Monday, October 19, 2020 10:24 PM IST
ക​ട്ട​പ്പ​ന: ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ- പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്നും നാ​ളെ​യും ക​രി​ദി​ന​മാ​ച​രി​ക്കാ​ൻ പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക‌്ഷ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ​മ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കി റി​പ്പോ​ർ​ട്ടു​ക​ൾ മേ​ല​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കാ​തെ​യാ​ണ് പ്ര​തി​ഷേ​ധം.
സ​ബ് സെ​ന്‍റ​റു​ക​ൾ ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​റു​ക​ളാ​ക്കി അ​വി​ടെ ബി​എ​സ് സി ​ന​ഴ്സു​മാ​രെ നി​യ​മി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഏ​കോ​പ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ ത​ദ്ദേ​ശ​ഭ​ര​ണ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ക്കു​ക, ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ക, എ​പ്പി​ഡെ​മി​ക് ഡി​സീ​സ് ഓ​ർ​ഡി​ന​ൻ​സി​ൽ​നി​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്കു​ക, സ​ബ് സെ​ന്‍റ​റു​ക​ളി​ലെ ഓ​ണ്‍​ലൈ​ൻ ജോ​ലി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ പത്തിന ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ക​രി​ദി​നാ​ച​ര​ണം.
ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ജ​യ്സ​ണ്‍ സി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​നൂ​ജ ര​ഘു​നാ​ഥ്, അ​നീ​ഷ് ജോ​സ​ഫ്, ആ​ർ. അ​രു​ണ്‍​കു​മാ​ർ, എ​സ്. സി​ന്ധു, പി.​ആ​ർ. ശു​ഭ ജോ​യി, എം.​പി. സ​ഞ്ദ​യ് ക​ബീ​ർ, പീ​റ്റ​ർ കെ. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.