സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ രാ​ജി അ​നി​വാ​ര്യം: റോ​യി കെ.​പൗ​ലോ​സ്
Tuesday, September 29, 2020 10:15 PM IST
തൊ​ടു​പു​ഴ:​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ രാ​ജി അ​നി​വാ​ര്യ​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ.​പൗ​ലോ​സ്.​
സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സി​ബി​ഐ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടു​ന്ന​ത്.​
അ​ഴി​മ​തി​യാ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര.​ ഒ​രു നി​മി​ഷം പോ​ലും അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ പി​ണ​റാ​യി വി​ജ​യ​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ പി​ണ​റാ​യി സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്കു​ക, ജ​ന​പ​ക്ഷ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് ന​ര​നാ​യാ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു തൊ​ടു​പു​ഴ മി​നി​സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
കെഎസ്‌യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​തി​ൻ ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​സ്.​അ​ശോ​ക​ൻ, എം.​ജെ.​ജേ​ക്ക​ബ്, കെ.​എം.​എ.​ഷു​ക്കൂ​ർ, പി.​എം. അ​ബ്ബാ​സ്, സു​രേ​ഷ് ബാ​ബു, ജി​യോ മാ​ത്യു, എ.​എം.​ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.