കോ​വി​ഡ് രോ​ഗി​യെ​ത്തി;​ ക​രി​മ​ണ്ണൂ​ർ പി​എ​ച്ച്സി ഇ​ന്നു അ​ട​ച്ചി​ടും
Tuesday, September 29, 2020 10:14 PM IST
ക​രി​മ​ണ്ണൂ​ർ:​ പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് രോ​ഗി എ​ത്തി​യ​തി​നാ​ൽ ആ​ശു​പ​ത്രി​യും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് അ​ട​ച്ചി​ടും.​
കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന് മാ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​എ​ച്ച്.​ ഷാ​ലു അ​റി​യി​ച്ചു.​ പ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 72 കാ​ര​നാ​ണ് പ​നി​യും ചു​മ​യു​മാ​യി ഡോ​ക്ട​റെ കാ​ണു​ന്ന​തി​നു ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.​ രോ​ഗല​ക്ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു.​ പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ൽ നി​ന്നു ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.​
അ​തേസ​മ​യം ആ​ശു​പ​ത്രി​യി​ൽ നി​ര​വ​ധി​പ്പേ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​താ​യി വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ മു​ഴു​വ​ൻ പേ​രോ​ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 60-ഓ​ളം പേ​രാ​ണു​ള്ള​ത്.​ ഇ​ദ്ദേ​ഹ​ത്തി​നു കൂ​ടു​ത​ൽ​പേ​രു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.