വെ​ട്ടി​ക്കു​ഴ​ക്ക​വ​ല​യി​ൽ മോ​ഷ​ണ ശ്ര​മം
Tuesday, September 29, 2020 10:14 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന വെ​ട്ടി​ക്കു​ഴ​ക്ക​വ​ല ഭാ​ഗ​ത്ത് മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​ല​യാ​റ്റ് റെ​ജി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നു. വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പെ​ട്ടു.
മു​റ്റ​ത്തു മെ​റ്റ​ൽ വി​രി​ച്ചി​രു​ന്ന​തി​നാ​ൽ മോ​ഷ്ടാ​വി​ന്‍റെ കാ​ൽ​പ്പെ​രു​മാ​റ്റം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു. എ​ന്നാ​ൽ ഇ​ത​റി​യാ​തെ മോ​ഷ്ടാ​വ് ജ​ന​ലി​ൽ​കൂ​ടി മു​റി​ക്ക​ക​ത്തേ​ക്ക് ടോ​ർ​ച്ച് തെ​ളി​ച്ചു. ഉ​ട​ൻ വീ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച് പ​രി​സ​ര​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ചു. ഇ​തി​നി​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പെ​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ഞ്ചി​യാ​ർ പാ​ലാ​ക്ക​ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​മു​ണ്ടാ​യി​രു​ന്നു. ക​ട്ട​പ്പ​ന പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​യി തു​ട​രു​ന്പോ​ഴും മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ക​യാ​ണ്.
പ്ര​ദേ​ശ​ത്ത് അ​ടു​ത്ത​നാ​ളി​ൽ ബാം​ബു ക​ർ​ട്ട​ൻ വി​ല്പ​ന​ക്കാ​യി അ​പ​രി​ചി​ത​ർ എ​ത്താ​റു​ണ്ടെ​ന്നും ഇ​വ​ർ പ​ല വീ​ടു​ക​ളു​ടെ​യും ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്.