തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ിക്കാൻ നടപടി ആരംഭിച്ചു
Tuesday, September 29, 2020 10:14 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ൽ​നി​ന്നും തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തി. സം​ഭ​വം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​വ​യെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് അ​റി​യു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ​മു​ത​ൽ തൂ​ക്കു​പാ​ലം മേ​ഖ​ല​യി​ലെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും നാ​യ്ക്ക​ളെ പി​ടി​കൂ​ടി വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ അ​ധി​കൃ​ത​ർ ഇ​വ​യെ പി​ടി​കൂ​ടി ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ളു​ക​ൾ ക​രു​തി​യ​ത്. എ​ന്നാ​ൽ ജി​ല്ല​യി​ൽ തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​പ്ര​കാ​രം നാ​യ്ക്ക​ളെ ക​ണ്ടെ​ത്തി വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​യെ പി​ടി​കൂ​ടി​യ​ത്.

നാ​യ്ക്ക​ളെ ഇ​ടു​ക്കി​യി​ൽ എ​ത്തി​ച്ച് വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം മൂ​ന്നു​ദി​വ​സം നി​രീ​ക്ഷി​ക്കും. നീ​രീ​ക്ഷ​ണ കാ​ല​യ​ള​വി​ൽ കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ങ്കി​ൽ പി​ടി​ച്ച സ്ഥ​ല​ത്ത് തി​രി​കെ എ​ത്തി​ച്ച് തു​റ​ന്നു​വി​ടും. പ്ര​ജ​ന​നം കു​റ​ച്ച് തെ​രു​വു​നാ​യ ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​ണ് വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക്ക് രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

തൂ​ക്കു​പാ​ലം ടൗ​ണി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം പ്ര​ദേ​ശ​വാ​സി​യാ​യ വീ​ട്ട​മ്മ​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ വീ​ട്ട​മ്മ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഒ​രാ​ഴ്ച​മു​ന്പ് തൂ​ക്കു​പാ​ലം ടൗ​ണി​ൽ​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റു​ന്ന​തി​നി​ടെ മ​റ്റൊ​രു വീ​ട്ട​മ്മ​യു​ടെ കാ​ലു​ക​ളി​ൽ തെ​രു​വു​നാ​യ ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു.

ര​ണ്ടു​മാ​സം മു​ന്പ് തൂ​ക്കു​പാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക്കും തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. മൂ​ന്നു​മാ​സം മു​ന്പ് തേ​ർ​ഡ്ക്യാ​ന്പി​ലു​ണ്ടാ​യ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു​ദി​വ​സം മാ​ത്രം 10 പേ​ർ​ക്ക് ക​ടി​യേ​റ്റി​രു​ന്നു.