അം​ബ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Tuesday, September 29, 2020 10:10 PM IST
ഉ​പ്പു​ത​റ: അം​ബ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലെ മൂ​ങ്കി​ലാ​ർ, ലാ​ഡ്രം പ​ത്മാ​പു​രം പ​ട്ടി​ക​ജാ​തി സ​ങ്കേ​ത​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​കെ. ബാ​ല​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മൂ​ങ്കി​ലാ​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ കെ. ​മ​നോ​ഹ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് സ​ണ്ണി, വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ്, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​വീ​ണ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ, മോ​ളി ഡൊ​മി​നി​ക്, ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര പ്രൊ​ജ​ക്ട് എ​ൻ​ജി​നി​യ​ർ എ​സ്. ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.