ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, September 29, 2020 10:10 PM IST
ഇ​ടു​ക്കി: ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഒ​ന്നി​നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. മ​ന്ത്രി കെ. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ദ്ധ​തി​യു​ടെ ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ഇ​തേ​സ​മ​യം അ​ണ​ക്ക​ര സാ​ന്തോം പാ​രി​ഷ് ഹാ​ളി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി​ജ സി. ​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ എം.​എ​ൽ. ജോ​ർ​ജ് സ്വാ​ഗ​ത​വും അ​സി. ഡ​യ​റ​ക്ട​ർ ട്രീ​സ തോ​മ​സ് ന​ന്ദി​യും പ​റ​യും.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.