ജി​ല്ല​യി​ൽ അ​ഞ്ചു വി​ദ്യാ​ല​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം​ചെ​യ്യും
Tuesday, September 29, 2020 10:10 PM IST
ഇ​ടു​ക്കി: സ​ർ​ക്കാ​റി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പെ​ട്ട അ​ഞ്ചു വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്നു. മൂ​ന്നു​കോ​ടി കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച അ​ടി​മാ​ലി ഗ​വ. ഹൈ​സ്കൂ​ൾ, ഒ​രു​കോ​ടി പ്ലാ​ൻ ഫ​ണ്ടി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ഗ​വ. എ​ച്ച്എ​സ്എ​സ് ചെ​ണ്ടു​വ​രൈ, ജി​യു​പി​എ​സ് തോ​ക്കു​പാ​റ, ജി​വി​എ​ച്ച്എ​സ്എ​സ് മൂ​ന്നാ​ർ, 1.75 കോ​ടി ന​ബാ​ർ​ഡ് ഫ​ണ്ടു​പ​യോ​ഗി​ച്ച് പ​ണി​ക​ഴി​പ്പി​ച്ച ജി​വി​എ​ച്ച്എ​സ്എ​സ് ദേ​വി​യാ​ർ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹൈ​ടെ​ക് മ​ന്ദി​ര​ങ്ങ​ൾ മൂ​ന്നി​നു രാ​വി​ലെ 9.30-ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം​ചെ​യ്യും.
മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി എം.​എം. മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ്, ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.