ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണി​നെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി
Tuesday, September 29, 2020 10:10 PM IST
ക​ട്ട​പ്പ​ന: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ വാ​ഴ​വ​ര നി​ർ​മ​ലാ​സി​റ്റി ചെ​ന്പ​ക​പ്പാ​റ പ്ര​ദേ​ശ​ത്തെ ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി. ഈ ​മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​രും എ​ത്തു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ഉ​ൾ​പെ​ട്ട പ്ര​ദേ​ശ​മാ​ണ് വാ​ഴ​വ​ര ചെ​ന്പ​ക​പ്പാ​റ. ഇ​വി​ടെ ര​ണ്ടു വീ​ട്ടു​കാ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​ത്. ഇ​വി​ടെ അ​ണു​നാ​ശി​നി ത​ളി​ച്ചു രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കു​റ​ച്ച് അ​ണു​നാ​ശി​നി സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു കൊ​ടു​ത്ത​തു മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​തോ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​പോ​ലും വാ​ങ്ങു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ​ന്നും പ​റ​യു​ന്നു.

ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന

നെ​ടു​ങ്ക​ണ്ടം: ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ നെ​ടു​ങ്ക​ണ്ടം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ആ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ഇ​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​രു​നൂ​റോ​ളം വ്യാ​പാ​രി​ക​ളെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്.
നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ​ക​ള​ക്ട​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി അ​സോ​സി​യേ​ഷ​ൻ മു​ൻ​കൈ​യെ​ടു​ത്ത് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ടൗ​ണി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കാ​ൻ ക​ള​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു