ഡി​കെ​ടി​എ​ഫ് പ്ര​തി​ഷേ​ധം
Monday, September 28, 2020 10:13 PM IST
ചെ​റു​തോ​ണി: ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ​യു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​രി​ഷ്കാ​ര​ങ്ങ​ൾ രാ​ജ്യ​ത്തെ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് എ​ഐ​സി​സി അം​ഗം ഇ.​എം ആ​ഗ​സ്തി. സാ​ധാ​ര​ണ ക​ർ​ഷ​ക​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​യ്മ​ചെ​യ്യു​ന്ന ജ​ന​ദ്രോ​ഹ കാ​ർ​ഷി​ക ബി​ല്ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ​യും ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ബി​ല്ല് ക​ർ​ഷ​ക​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നും ആ​ഗ​സ്തി പ​റ​ഞ്ഞു.
കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി പാ​സാ​ക്കി​യ ക​ർ​ഷ​ക വി​രു​ദ്ധ​ബി​ല്ലി​നെ​തി​രെ ദേ​ശീ​യ​ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ചെ​റു​തോ​ണി ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റോ​യി കൊ​ച്ചു​പു​ര, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എം. കു​ര്യാ​ക്കോ​സ്, ഷി​ന്േ‍​റാ പ​ള്ളി​വാ​സ​ൽ, കെ.​ജെ. ജോ​യി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജെ. ജോ​സു​കു​ട്ടി, സാ​ജു കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, ജോ​ഷി ക​ന്യാ​കു​ഴി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.