പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം​ചെ​യ്ത യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Monday, September 28, 2020 10:13 PM IST
ചെ​റു​തോ​ണി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ കാ​റി​ലെ​ത്തി ശ​ല്യം​ചെ​യ്യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത മൂ​ന്നു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ത​ങ്ക​മ​ണി കൂ​ട്ട​പ്ലാ​ക്ക​ൽ ജ​സ്ബി​ൻ, ത​ക​ടി​യേ​ൽ നി​തി​ൻ മാ​ത്യു, പാ​ണ്ടി​പ്പാ​റ വ​ള്ളി​പ​റ​ന്പി​ൽ മാ​ത്യു എ​ന്നി​വ​രാ​ണ് ത​ങ്ക​മ​ണി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​രി​യാ​പു​രം മി​ല്ലും​പ​ടി​ക്ക് സ​മീ​പം സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ട്യൂ​ഷ​ൻ ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് യു​വാ​ക്ക​ൾ ശ​ല്യം​ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​ക​ൾ ഓ​ടി റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തു​കൂ​ടി ന​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഓ​ട​രു​തെ​ന്നും വീ​ട്ടി​ലെ​ത്തി​യാ​ലും പി​ടി​കൂ​ടു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഭ​യ​ന്നു​വി​റ​ച്ച കു​ട്ടി​ക​ൾ വി​ജ​ന​മാ​യ സ്ഥ​ല​മാ​യി​രു​ന്ന​തി​നാ​ൽ അ​ര​കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ ഓ​ടി സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നെ​ന്ന് ത​ങ്ക​മ​ണി എ​സ്ഐ സി.​പി. ര​ഘു​വ​ര​ൻ പ​റ​ഞ്ഞു.
അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കാ​നാ​ണെ​ന്ന വ്യാ​ജേ​ന സു​ഹൃ​ത്തി​ന്‍റെ ഇ​ന്നോ​വ കാ​റു​മാ​യാ​ണ് ഇ​വ​ർ ക​റ​ങ്ങി​യ​ത്. മൂ​ന്നു യു​വാ​ക്ക​ളെ​യും ഇ​വ​ർ ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ സാ​ബു തോ​മ​സ്, എ​എ​സ്ഐ ജേ​ക്ക​ബ് യേ​ശു​ദാ​സ്, സി​പി​ഒ ബി​ജോ​യ് ജോ​ഷി, വ​നി​താ സി​പി​ഒ ര​ശ്മി എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.