ആ​ദി​വാ​സി മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം
Monday, September 28, 2020 10:13 PM IST
ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ പൂ​വ​ന്തി​ക്കു​ടി​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം. പൂ​വ​ന്തി​കു​ടി പ്ലാ​ക്കാ​ട്ട് സു​ധാ​ക​ര​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് പു​ലി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ട​ത്. പു​ര​യി​ട​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ണ്ട​ത്തി​യ കാ​ൽ​പാ​ടു​ക​ൾ​ക്ക് 10 സെ​ന്‍റി​മീ​റ്റ​ർ നീ​ള​വും എ​ട്ടു സെ​ന്‍റി​മീ​റ്റ​ർ വീ​തി​യു​മു​ണ്ട്.
പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ട​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. തേ​ക്ക​ടി റെ​യി​ഞ്ചി​ന് കീ​ഴി​ലു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. മു​രി​ക്കാ​ട്ടു​കു​ടി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഷി​നോ​ജ്മോ​ൻ ജോ​സു​കു​ട്ടി​യും അ​സി​സ്റ്റ​ന്‍റ് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി.​ഡി. വി​ൻ​സെ​ന്‍റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​ത്തു. കാ​ൽ​പാ​ടു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ കാ​ൽ​പാ​ടു​ക​ൾ പു​ലി​യു​ടേ​താ​ണോ​യെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യൂ.