പ​ഴ​കി​യ മ​ൽ​സ്യം ത​ള്ളി : ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ
Monday, September 28, 2020 9:51 PM IST
കു​ള​മാ​വ്: നാ​ടു​കാ​ണി​യി​ൽ പ​ഴ​കി​യ മ​ൽ​സ്യം ത​ള്ളി​യ​താ​യി പ​രാ​തി. പ​ഴ​കി​യ മീ​ൻ കൊ​ണ്ടു​വ​ന്ന വാ​ഹ​ന​വും ര​ണ്ട് പേ​രെ​യും വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. വൈ​ക്കം സ്വ​ദേ​ശി​ക​ളാ​യ കോ​ട്ട​പ്പി​ള്ളി​ൽ ശി​വ​ദാ​സ് (53) , ഒ​നി​ശേ​രി​ൽ സു​രേ​ഷ് (41) എ​ന്നി​വ​രെ​യാ​ണ് കു​ള​മാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
വൈ​ക്ക​ത്ത് നി​ന്ന് കേ​ടാ​യ മ​ൽ​സ്യം ക​യ​റ്റി​വ​ന്ന വാ​ഹ​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ടു​കാ​ണി ബ​ട്ട​ർ​ഫ്ലൈ വാ​ൽ​വി​ന് സ​മീ​പം കൊ​ണ്ടു​വ​ന്ന് മാ​ലി​ന്യം ത​ള്ളു​ക​യാ​യി​രു​ന്നു.
ദു​ർ​ഗ​ന്ധം വ​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ടു​കാ​ണി​യി​ലു​ള്ള വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ സെ​ക്യൂ​റി​റ്റി ജീ​വ​ന​ക്കാ​ർ ബൈ​ക്കു​മാ​യി വ​ന്ന് വാ​ഹ​നം ത​ട​യു​ക​യി​രു​ന്നു.
പി​ന്നീ​ട് കു​ള​മാ​വ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും കു​ള​മാ​വ് സി​ഐ സു​നി​ൽ തോ​മ​സ്, എ​സ്.​ഐ കെ.​എ​സ് സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ള്ളി​യ മാ​ലി​ന്യം പി​ന്നീ​ട് കു​ഴി​ച്ച് മൂ​ടി.
പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് വാ​ഹ​നം ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.