സം​സ്ഥാ​ന സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു: ക​ല്ലാ​ർ
Monday, September 28, 2020 9:51 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ പി​ണ​റാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ളു​ടെ കൊ​ള്ള ന​ട​ത്തു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ കു​റ്റ​പ്പെ​ടു​ത്തി.
കെഎസ്‌യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്കു​ക, ജ​ന​പ​ക്ഷ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് ന​ര​നാ​യാ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ക, പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടു​ള്ള സ​ർ​ക്കാ​ർ വ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്കു​ക, സ്വ​കാ​ര്യ സ്വാ​ശ്ര​യ സ്കൂ​ൾ, കോ​ള​ജ് മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ കൊ​റോ​ണ​ക്കാ​ല​ത്തെ ഫീ​സ് കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​രം തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം മ​ന്ത്രി​മാ​രും പു​ത്രന്മാരും പാ​വ​പ്പെ​ട്ട​വ​ന്‍റെ പേ​രി​ൽ വി​ദേ​ശ​ത്തു​നി​ന്നും ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി സ്വ​രൂ​പി​ച്ച കോ​ടി​ക​ളു​ടെ ഫ​ണ്ട് ത​ട്ടി​പ്പു ന​ട​ത്തി​യ​ത് അ​ന്വേ​ഷി​ക്കു​ന്ന​ത​ട​ക്കം ഭ​ര​ണ​കേ​ന്ദ്രം മു​ഴു​വ​ൻ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന് ക​ള​ങ്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഐ​സ്യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​തി​ൻ ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റോ​യി കെ. ​പൗ​ലോ​സ്, ഇ.​എം. ആ​ഗ​സ്തി, എ.​കെ. മ​ണി, എ​സ്. അ​ശോ​ക​ൻ, എം.​എ​ൻ. ഗോ​പി, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, എം.​കെ പു​രു​ഷോ​ത്ത​മ​ൻ, ടി.​എം. സ​ലിം, സു​രേ​ഷ് ബാ​ബു, കെ.​എ. കു​ര്യ​ൻ, ടി.​കെ. ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.