ഗാ​ന്ധി​ജ​യ​ന്തി: സം​സ്ഥാ​ന പാ​ത​യി​ൽ ശു​ചീ​ക​ര​ണ​ത്തി​ന് ക​ർ​മ പ​ദ്ധ​തി
Monday, September 28, 2020 9:48 PM IST
തൊ​ടു​പു​ഴ: ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ തൊ​ടു​പു​ഴ പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി സേ​വ​ന​നി​ര​ത​രാ​കും.
ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​പ​ക​ട ര​ഹി​ത മാ​ലി​ന്യ ര​ഹി​ത സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൊ​തു​ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തു​ക.
തൊ​ടു​പു​ഴ -പു​ളി​യ​ൻ​മ​ല സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ തൊ​ടു​പു​ഴ -മൂ​ല​മ​റ്റം റൂ​ട്ടി​ൽ അ​ടു​ത്തി​ടെ ഒ​ട്ട​ന​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സു​ര​ക്ഷി​ത യാ​ത്രാ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്ക​ൽ, റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ​യും ചെ​ടി​ക​ളു​ടേ​യും ശാ​ഖ​ക​ൾ മു​റി​ച്ച് നീ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തും. അ​പ​ക​ടാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ, പൈ​പ്പ് ലൈ​നു​ക​ൾ തു​ട​ങ്ങി​യ​വ അ​താ​ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ നേ​രെ​യാ​ക്കും.
റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ തൊ​ടു​പു​ഴ​യാ​റി​നോ​ട് ചേ​ർ​ന്ന് വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും കൈ​ക്കൊ​ള്ളും. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ റോ​ഡി​നി​രു​വ​ശ​വു​മു​ള്ള ത​ട​സ​ങ്ങ​ളും റോ​ഡി​ന്‍റെ അ​പാ​ക​ത​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് പു​റ​മെ വ​ശ​ങ്ങ​ളി​ൽ അ​ല​ങ്കാ​ര ചെ​ടി​ക​ൾ ന​ട്ട് സൗ​ന്ദ​ര്യ​വ​ൽ​ക്ക​രി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യും സ​ബ്ജ​ഡ്ജി​യു​മാ​യ ദി​നേ​ശ് എം.​പി​ള്ള പ​റ​ഞ്ഞു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാം ഘ​ട്ട അ​വ​ലോ​ക​ന യോ​ഗം മു​ട്ടം ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ത്തി. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ എ​ട്ടി​ന് മ്രാ​ല ഗാ​ന്ധി പ്ര​തി​മ​യു​ടെ മു​ന്പി​ൽ ഒ​ത്തു​ചേ​ർ​ന്ന്, പു​ഷ്പാ​ർ​ച്ച​യ്ക്കും ഭ​ര​ണ​ഘ​ട​നാ പ്ര​തി​ജ്ഞ​ക്കും ശേ​ഷം നാ​ലു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.
യോ​ഗ​ത്തി​ൽ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി, തൊ​ടു​പു​ഴ ജോ​യി​ന്‍റ് ആ​ർ​ടി​ഒ., പോ​ലീ​സ്, ഫോ​റ​സ്റ്റ്, റ​വ​ന്യൂ പി​ഡ​ബ്ല്യു​ഡി, ക​ഐ​സ്ഇ​ബി., പ​ഞ്ചാ​യ​ത്ത്, എ​ക്സ​സൈ​സ്, യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും തൊ​ടു​പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ, ല​യ​ണ്‍​സ് ക്ല​ബ്, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ, ഐ​എം​എ., വ​ർ​ക്ക് ഷോ​പ്പ് അ​സോ​സി​യേ​ഷ​ൻ, പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.