കെഎസ്ആ​ർ​ടി​സി ഡി​പ്പോ തു​റ​ക്ക​ൽ: ട്രാ​ക്കി​ന്‍റെ ഉ​പ​വാ​സം ഒ​ന്നി​ന്
Monday, September 28, 2020 9:48 PM IST
തൊ​ടു​പു​ഴ: കെഎസ്ആ​ർ​ടി​സി ഡി​പ്പോ തു​റ​ക്ക​ൽ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സാ​മൂ​ഹ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ട്രാ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഡി​പ്പോ​യ്ക്കു മു​ന്നി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ​തി​നാ​ലു​കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ൽ 2014 ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച ബ​സ് സ്റ്റാ​ൻ​ഡ് നാ​ലു വ​ർ​ഷം മു​ൻ​പ് ഭൂ​രി​ഭാ​ഗ​വും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​ണ്. ഇ​തു​വ​രെ 16 കോ​ടി ചെ​ല​വ​ഴി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഗ്രൗ​ണ്ട് നി​ര​പ്പാ​ക്കി ടൈ​ൽ പാ​കു​ന്ന​തി​നും മ​റ്റു​മാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പു​റ​മെ ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ഫ​ണ്ടു സ​മാ​ഹ​ര​ണ​ത്തി​നാ​യി ഡി​പ്പോ​യി​ലെ ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്ത​യി​ന​ത്തി​ൽ 1.30 കോ​ടി ല​ഭി​ച്ചെ​ങ്കി​ലും അ​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ളം ന​ൽ​കാ​നും മ​റ്റു​മാ​യി വി​നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.
ഡി​പ്പോ തു​റ​ക്കു​ന്ന തീ​യ​തി​ക​ൾ നി​ര​വ​ധി ത​വ​ണ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ വാ​ക്കു പാ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​പ്പോ​ൾ ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​നി​സി​പ്പ​ൽ ലോ​റി സ്റ്റാ​ൻ​ഡ് ശോ​ച​നീ​യ​മാ​യ നി​ല​യി​ലാ​ണ്. കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടു​ക​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ടോ​യ്‌ലറ്റു​ക​ളു​മാ​യി പ​രി​മി​തി​ക​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് ഇ​വി​ടെ. തൊ​ടു​പു​ഴ​യി​ലെ കോ​വി​ഡ് വ്യാ​പ​ന​വും ഡെ​ങ്കി​പ്പ​നി​യു​ടെ റി​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ച്ച് മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നും വാ​ട​ക​കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മൂ​ന്ന് വ​ർ​ഷം പി​ന്നി​ട്ട ലോ​റി സ്റ്റാ​ൻ​ഡ് തി​രി​ച്ചെ​ടു​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി ത​യാ​റാ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നാ​യി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ അ​ഞ്ച് വ​രെ ട്രാ​ക് ഭാ​ര​വാ​ഹി​ക​ൾ ഉ​പ​വ​സി​ക്കും. മു​ൻ ജി​ല്ലാ ജ​ഡ്ജി കെ.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​ഏ​ബ്ര​ഹാം പീ​റ്റ​ർ, ഡോ. ​ജോ​സ് ചാ​ഴി​കാ​ട്ട്, അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ, വി​നോ​ദ് ക​ണ്ണോ​ളി​ൽ , അ​ഡ്വ. അ​രു​ണ്‍ ചെ​റി​യാ​ൻ , ടി.​സി. രാ​ജു, പ്ര​ഫ. കൊ​ച്ചു​ത്രേ​സ്യാ തോ​മ​സ് , അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍ , ഡോ. ​സാ​ജ​ൻ ചാ​ഴി​കാ​ട്ട്, ഐ​സ​ക് ജോ​സ​ഫ് ലൂ​ണാ​ർ, ജ​യി​ൻ എം. ​ജോ​സ​ഫ്, പ്ര​ഫ. ജോ​ജോ ജോ​സ​ഫ്, പ്ര​ഫ. തോ​മ​സ് കു​ന്നം​കോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ൽ , സെ​ക്ര​ട്ട​റി സ​ണ്ണി തെ​ക്കേ​ക്ക​ര, എം.​സി. മാ​ത്യു, പി.​ബി. ര​വീ​ന്ദ്ര​നാ​ഥ്, എം.​എ​സ്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.