ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: താ​ക്കോ​ൽ ദാ​നം ന​ട​ത്തി
Monday, September 28, 2020 9:48 PM IST
മു​ട്ടം: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം മു​ട്ട​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച അ​ഞ്ച് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി. മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ കാ​ച്ച​മെ​ന്‍റ് ഏ​രി​യ​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ അ​ഞ്ച് വീ​ടു​ക​ളാ​ണ് ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റി​യ​ത്. കാ​ച്ച്മെ​ന്‍റ് ഏ​രി​യാ​യി​ൽ 13 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മ​ല​ങ്ക​ര ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വി​ടെ താ​മ​സി​ക്കു​ന്ന 13 കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി എം​വി​ഐ​പി. വ​ക 39 സെ​ന്‍റ് ഭൂ​മി അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​ഭൂ​മി​യി​ൽ ലൈ​ഫ് മി​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ഞ്ചു വീ​ടു​ക​ളാ​ണ് പ​ണി​ത​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ലാ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ റ​ൻ​സി സു​നീ​ഷ്, പി.​എ​സ്. സ​തീ​ഷ്, ഷൈ​ജ ജോ​മോ​ൻ, ബീ​ന ജോ​ർ​ജ് ,ബി​ജോ​യ് ജോ​ണ്‍,ബൈ​ജു കു​ര്യ​ൻ എ​ന്നി​വ​രും ഗു​ണ​ഭോ​ക്താ​ക്ക​ളും പ​ങ്കെ​ടു​ത്തു.