കെ​എസ്ഇ​ബി സെ​ക്‌ഷൻ ഓ​ഫീ​സി​നു നി​ർ​മി​ക്കു​ന്ന​ത് ഇ​രു​നി​ല മ​ന്ദി​രം
Monday, September 28, 2020 9:48 PM IST
മൂ​ല​മ​റ്റം: കാ​ല​ഹ​ര​ണ​പ്പെ​ട്ട ക​ഐ​സ്ഇ​ബി​യു​ടെ മൂ​ല​മ​റ്റം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​ൻ ഓ​ഫീ​സി​നു പ​ക​രം നി​ർ​മി​ക്കു​ന്ന​ത് ആ​ധു​നി​ക സൗ​ക​ര്യ​മു​ള്ള ഇ​രു​നി​ല മ​ന്ദി​രം.
ജീ​വ​ന​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത​തും ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​വും ആ​സ്ബ​സ്റ്റോ​സ് നി​ർ​മി​ത​വു​മാ​യ കെ​ട്ടി​ട​ത്തി​ലാ​ണ് സെ​ക്്ഷ​ൻ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 1978 മാ​ർ​ച്ചി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. പു​തി​യ മ​ന്ദി​രം ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ക​ഐ​സ്ഇ​ബി​യു​ടെ സ്ഥ​ല​ത്താ​ണ് നി​ർ​മി​ക്കു​ന്ന​ത്. 70 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ട് നി​ല​ക​ളി​ലാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് നി​ർ​വ​ഹി​ച്ചി​രു​ന്നു. തു​ട​ക്ക​ത്തി​ൽ 200 ൽ ​താ​ഴെ ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് 22000-ലേ​റെ ഉ​പ​യോ​ക്താ​ക്ക​ളാ​യി ഉ​യ​ർ​ന്നു. ഇ​തി​നി​ടെ ആ​ല​ക്കോ​ട് സെ​ക്്ഷ​ൻ ഓ​ഫീ​സ് നി​ല​വി​ൽ വ​ന്ന​തോ​ടെ 4000 ഉ​പ​യോ​ക്താ​ക്ക​ൾ ആ​ല​ക്കോ​ട് സെ​ക്്ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​റി. ഇ​പ്പോ​ൾ 18000 ലേ​റെ ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്.
അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം, കു​ട​യ​ത്തൂ​ർ, മു​ട്ടം പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​തി​ന്‍റെ പ​രി​ധി​യി​ലാ​ണ്. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ത്തി​യു​രു​ണ്ട​യാ​ർ മു​ത​ൽ മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പാ​ണ്ഡ്യ​ൻ​മാ​വ് വ​രെ 1000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വി​പു​ല​മാ​യ സെ​ക്്ഷ​ൻ ഓ​ഫീ​സാ​ണി​ത്. നാ​ല്പ​തോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി ചെ​യ്യു​ന്ന​ത് ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റി​ട്ട പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ്. ഇ​വി​ടെ പു​തി​യ സെ​ക്്ഷ​ൻ ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. മ​ന്ത്രി എം.​എം. മ​ണി​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​ത്തി​ലാ​ണ് പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.